വാഷിങ്ടണ്‍: സ്‌റ്റേറ്റ് ഓഫ് യൂണിയന്‍ പ്രസംഗത്തില്‍ യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെക്കുറിച്ച് സംസാരിക്കവെ യുക്രെയ്ന്‍ ജനതയെ അബദ്ധത്തില്‍ ഇറാനിയനെന്ന് വിളിച്ച യു.എസ് പ്രസിഡന്റ് ജോ ബൈഡനെതിരെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. കീവിനെ വളയാനും ആക്രമിക്കാനും പുടിന് കഴിയും. എന്നാല്‍ ഇറാനിയന്‍ ജനതയുടെ ഹൃദയത്തില്‍ സ്ഥാനം പിടിക്കാന്‍ കഴിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
അബദ്ധം മനസിലാക്കിയ വൈസ് പ്രസിഡന്റ് കമല ഹാരിസ് പിന്നില്‍നിന്ന് യുക്രെയ്ന്‍ എന്ന് തിരുത്തുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. യുക്രെയ്‌നില്‍ നില്‍ക്കുമ്പോഴും മനസ്സ് ഇറാനിലാണെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പരിഹസിച്ചു. പ്രസിഡന്റിന്റെ തെറ്റില്‍ പലരും അമ്പരന്നപ്പോള്‍ നിരാശ പ്രകടിപ്പിച്ചവരും ഏറെ.