എഴുത്തുകാരി കെ.ബി. ശ്രീദേവി(84) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. തൃപ്പൂണിത്തുറയിലെ മകന്റെ വീട്ടിലായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് നാലുമണിക്ക് തൃപ്പൂണിത്തുറയില്‍ വെച്ച് നടക്കും.
വണ്ടൂര്‍ വി.എം.സി. ഹൈസ്‌കൂള്‍, തൃപ്പൂണിത്തുറ ഗേള്‍സ് ഹൈസ്‌കൂള്‍, വരവൂര്‍ സര്‍ക്കാര്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മൂന്നുവര്‍ഷം നരവത്ത് ദേവകിയമ്മയുടെ കീഴില്‍ വീണ അഭ്യസിച്ചു. പതിനാറാം വയസ്സില്‍ ബ്രഹ്‌മദത്തന്‍ നമ്പൂതിരിപ്പാടിനെ വിവാഹം ചെയ്തു. കഥ, നോവല്‍, പഠനം, ബാലസാഹിത്യം, നാടകം എന്നിങ്ങനെ വിവിധ മേഖലകളില്‍ നിരവധി സംഭാവനകള്‍ മലയാളസാഹിത്യത്തിനു നല്‍കി.
‘യജ്ഞം’ നോവലിന് അതേപേരില്‍ ചെറുമകള്‍ കെ. രഞ്ജന ദൃശ്യഭാഷ്യമൊരുക്കിയിരുന്നു. ജനിക്കുന്നതിനുമുന്നെ മനുഷ്യനുമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ഭ്രഷ്ടും ചെറുപ്രായത്തിലുള്ള വൈധവ്യവുമെല്ലാം തുറന്നുകാട്ടുന്ന ചിത്രമായിരുന്നു ‘യജ്ഞം’. മക്കള്‍: ഉണ്ണി, ലതാ, നാരായണന്‍ മരുമക്കള്‍; തനൂജ, വാസുദേവന്‍, ദീപ്തി