ക്ലാസില്‍ സംസാരിച്ചതിന് പേര് ബോര്‍ഡില്‍ എഴുതി; ക്ലാസ് ലീഡര്‍ക്ക് സഹപാഠിയുടെ അച്ഛനില്‍ നിന്നും ക്രൂര മര്‍ദനം

ക്ലാസില്‍ സംസാരിച്ചതിന് പേര് ബോര്‍ഡില്‍ എഴുതിയതിന് ക്ലാസ് ലീഡര്‍ക്ക് സഹപാഠിയുടെ അച്ഛനില്‍ നിന്നും ക്രൂര മര്‍ദനം. നെയ്യാറ്റിന്‍കര കാഞ്ഞിരംകുളം പി.കെ.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് മര്‍ദനമേറ്റത്.

കഴിഞ്ഞ വ്യാഴാഴ്ച ക്ലാസില്‍ സംസാരിച്ചതിന്റെ പേരില്‍ കുട്ടികളുടെ പേര് ലീഡര്‍ ബോര്‍ഡില്‍ എഴുതിരുന്നു. തുടര്‍ന്ന് വൈകുന്നേരം ക്ലാസ് കഴിഞ്ഞപ്പോള്‍ കാഞ്ഞിരംകുളം ജങ്ഷനില്‍വെച്ച് സഹപാഠിയുടെ പിതാവെത്തി ക്ലാസ് ലീഡറെ മര്‍ദിക്കുകയായിരുന്നു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനാണ് വിദ്യാര്‍ത്ഥിയെ മര്‍ദിച്ചത്.

സംഭവത്തില്‍ കാഞ്ഞിരംകുളം പൊലീസ് കേസെടുത്തു. മര്‍ദനത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കാരക്കോണം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ ശ്വാസകോശത്തില്‍ നീര്‍വീക്കമുണ്ടെന്ന് മാതാപിതാക്കള്‍ പറയുന്നു.

 

webdesk17:
whatsapp
line