X

ഗുസ്തി താരങ്ങളുടെ സമരം ; മുന്നറിയിപ്പുമായി അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷനും, പ്രതികരിച്ച് അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റിയും

ലൈംഗികാരോപണ കേസിൽ ബിജെപി എം പി യും ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ സിംഗിനെ അറസ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച്  ഗുസ്തിതാരങ്ങൾ നടത്തുന്ന സമരത്തിന് ശക്തിയാർജ്ജിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യക്ക് മുന്നറിയിപ്പുമായി അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്‍.
45 ദിവസത്തിനകം ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ ഇന്ത്യയെ സസ്‌പെന്‍ഡ് ചെയ്യുമെന്നാണ് അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.ബ്രിജ് ഭൂഷനെതിരെ നിഷ്പക്ഷമായ രീതിയില്‍ അന്വേഷണം നടത്തണമെന്നും അന്താരാഷ്ട്ര റെസ് ലിങ് ഫെഡറേഷന്‍ ആവശ്യപ്പെട്ടു.
വിഷയവുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന സംഘര്‍ഷങ്ങള്‍ മാസങ്ങളായി നിരീക്ഷിക്കുന്നുണ്ട്. നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇന്ത്യയെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഫെഡറേഷൻ മുന്നറിയിപ്പ് നൽകി.

ബ്രിജ് ഭൂഷനെതിരായ ലൈംഗിക ആരോപണ കേസില്‍ അന്വേഷണം നടത്തണമെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയും വ്യക്തമാക്കി. താരങ്ങളോടുള്ള പോലീസ് പെരുമാറ്റം അങ്ങേയറ്റം അപലപനീയമെന്നു ഐ ഒ സി പ്രതികരിച്ചു.താരങ്ങളോടുള്ള പോലീസ് പെരുമാറ്റം അങ്ങേയറ്റം അപലപനീയമെന്നും അവർ പറഞ്ഞു.

 

webdesk15: