ഗുസ്തി താരങ്ങളുടെ സമരത്തിൽ പിന്തുണയുമായി കർഷകർ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങുന്നു സംയുക്ത കിസാൻ സഭ രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ചു. ബ്രിജ് ഭൂഷൺ അയോദ്ധ്യ റാലി പ്രഖ്യാപിച്ച ജൂൺ 5ന് രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനം. ജൂൺ 1ന് ജില്ലാ താലൂക് തലങ്ങളിൽ ബ്രിജ് ഭൂഷണിൻ്റെ കോലം കത്തിക്കും. തൊഴിലാളി സംഘടനകളും വനിതാ , യുവജന വിദ്യാർത്ഥി സംഘടനകളും പ്രതിഷേധത്തിന്റെ ഭാഗമാകും .തുടർസമരം സംബന്ധിച്ച് പ്രാഥമിക തീരുമാനം ഗുസ്തി താരങ്ങൾ എടുക്കും. അതിനുശേഷം കാപ്പ പഞ്ചായത്ത് നേതാക്കളും കർഷകരും അടങ്ങുന്ന സമരസമിതി യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കും. ജന്തർ മന്ദറിൽ പ്രവേശനം നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ സമരം ഡൽഹി അതിർത്തികളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം.
ഒളിമ്പിക്‌സ് മെഡലുകൾ അടക്കം നേടി അന്തർദേശീയ കായികവേദികളിൽ രാജ്യത്തിന്റെ അഭിമാനമായ ഗുസ്‌തി താരങ്ങൾക്കെതിരെ കലാപക്കുറ്റം അടക്കം ചുമത്തിയാണ് കേസെടുത്ത് കേന്ദ്രസർക്കാരിനു കീഴിലുള്ള ഡൽഹി പൊലീസ് കേസെടുത്തിരിക്കുന്നത്. ലൈംഗികാരോപണകേസ് നേരിടുന്ന ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്‌ഭൂഷണിന്റെ അറസ്‌റ്റ് ആവശ്യപ്പെട്ട് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്‌ഘാടനവേളയിൽ പ്രതിഷേധിച്ചതിനാണ് കേസ്.കലാപക്കുറ്റമടക്കം വിവിധ ഐപിസി വകുപ്പുകൾ പ്രകാരവും പൊതുസ്വത്ത് നശിപ്പിക്കൽ തടയൽ നിയമപ്രകാരവുമാണ്
കേസെടുത്തിരിക്കുന്നത്.നിയമവിരുദ്ധമായ ഒത്തുചേരൽ, പൊലീസുകാരെ തടയൽ, പൊലീസിന്റെ നിർദേശം ലംഘിക്കൽ, കുറ്റകരമായ കൈയേറ്റം തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.വിനേഷ് ഫോഗട്ട്, സാക്ഷി മലിക്, ബജ്‌റംഗ് പുനിയ തുടങ്ങിയ അന്തർ ദേശീയ മത്സരങ്ങളിൽ മെഡൽ ജേതാക്കളായിട്ടുള്ള താരങ്ങളെയാണ് കേസില്‍പ്പെടുത്തിയിരിക്കുന്നത്. ഇനി ജന്തർ മന്തറിൽ സമരം തുടരാൻ ഗുസ്‌തി താരങ്ങളെ അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചു. പ്രക്ഷോഭകരെ തടയാന്‍ ജന്തർ മന്തർ പൂർണമായും ബാരിക്കേഡുകളാൽ അടച്ചു. എന്നാൽ,സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന് ഗുസ്‌തി താരങ്ങൾ വ്യക്തമാക്കി.
അതെ സമയം ഞായറാഴ്‌ച പാർലമെന്റിലേക്ക് മാർച്ച് നടത്തിയ ഗുസ്‌തി താരങ്ങളെ പൊലീസ് മർദിക്കുകയും വലിച്ചിഴയ്‌ക്കുകയും മണിക്കൂറുകളോളം തടവിലിടുകയും ചെയ്തു.രാജ്യത്തിന്റെ അഭിമാനതാരങ്ങളെ ഡൽഹി പൊലീസ് തെരുവിൽ വലിച്ചിഴയ്‌ക്കുമ്പോൾ പുതിയ പാർലമെന്റ് മന്ദിരത്തിൽ ഉദ്‌ഘാടനം ആസ്വദിക്കുന്ന തിരക്കിലായിരുന്നു ലൈംഗികാക്ഷേപം നേരിടുന്ന ബിജെപി എം പി