X
    Categories: indiaNews

ബ്രിജ് ഭൂഷണിനെതിരെ നൽകിയത് വ്യാജ പീഡന പരാതി ; മൊഴി മാറ്റി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവ്

ഈ മാസം 15 നകം ഗുസ്തിതാരങ്ങളുടെ പരാതിയിൽ ഒരു തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്ര കായികമന്ത്രി താരങ്ങൾക്ക് ഉറപ്പ് നൽകിയതിന് പിന്നാലെ ബ്രിജ്ഭൂഷണെതിരെ നൽകിയ പരാതി വ്യാജമാണെന്ന് മൊഴിമാറ്റി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവ്.ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എം പിയുമായ ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ നൽകിയത് വ്യാജ പീഡന പരാതിയാണെന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.മകൾക്ക് ഇന്ത്യൻ ടീമിൽ സെലക്ഷൻ കിട്ടാതിരുന്നതിന്റെ വിരോധം മൂലമാണ് വ്യാജപരാതി നൽകിയതെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.ഈ ഘട്ടത്തിലെങ്കിലും തെറ്റു തിരുത്തേണ്ടത് തന്റെ കടമയാണ്. കോടതിയിൽ എത്തുന്നതിനു മുൻപു തന്നെ സത്യം പുറത്തുവരട്ടെയെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. പെൺകുട്ടി മൊഴി മാറ്റിയെന്നും അദ്ദേഹം സ്ഥിരീകരിച്ചു. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബ്രിജ് ഭൂഷണിനെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്.

 

 

 

 

webdesk15: