ഗുസ്തി താരങ്ങളുയര്‍ത്തിയ ആരോപണങ്ങളില്‍ ഗുസ്തി ഫെഡറേഷന്റെ മേധാവി സ്ഥാനം രാജിവെക്കില്ലെന്ന് ബിജെപി എം.പി ബ്രിജ് ഭൂഷണ്‍ സിംഗ് പറഞ്ഞു. കേസെടുത്തതിന് പിന്നാലെ ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലെ ബ്രിജ് ഭൂഷണിന്റെ വസതിയില്‍ ബിജെപി അനുയായികള്‍ അദ്ദേഹത്തെ പൂമാലയിട്ട് സ്വീകരിച്ചു. ബിജെപി എംഎല്‍എമാരടക്കം നേതാക്കൾ അദ്ദേഹത്തിന് പിന്തുണയുമായി എത്തി. ഗുസ്തി താരങ്ങളുടെ പ്രതിഷേധ സമരത്തെ തുടര്‍ന്ന് ബ്രിജ് ഭൂഷണിനെതിരെ കേസ് ഫയല്‍ ചെയ്യണമെന്ന് സുപ്രീം കോടതി ഡല്‍ഹി പൊലീസിനോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.