X
    Categories: indiaNews

ഉദ്ഘാടന ദിവസം പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ പ്രതിഷേധത്തിന് ഗുസ്തി താരങ്ങള്‍

ന്യൂഡല്‍ഹി: ലൈംഗിക പീഡനക്കേസില്‍ ബി.ജെ.പി എം.പിയുടെ ഗുസ്തി അസോസിയേഷന്‍ പ്രസിഡന്റുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങളുടെ സമരം ശക്തിയാര്‍ജ്ജിക്കുന്നു. വനിതകളുടെ നേതൃത്വത്തില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം വളഞ്ഞ് സമരം ശക്തമാക്കാനാണ് തീരുമാനം. ഉദ്ഘാടന ദിവസം പുതിയ പാര്‍ലമെന്റ് വളപ്പില്‍ വനിതാ മഹാ പഞ്ചായത്ത് നടത്തുമെന്ന് ഖാപ്പ് പഞ്ചായത്ത് അറിയിച്ചു. മെയ് 27നുള്ളില്‍ ബ്രിജ്ഭുഷനെ അറസ്റ്റ് ചെയ്തില്ലെങ്കിലാണ് പാര്‍ലിമെന്റ് വളയുമെന്നും ഖാപ്പ് പഞ്ചായത്ത് വ്യക്തമാക്കി. മെയ് 28 ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ജന്തര്‍മന്തറില്‍ ധര്‍ണ നടത്തും.

അതേസമയം ഹരിയാനയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കായിക താരങ്ങളുടെ സമരത്തിന് കര്‍ഷക പിന്തുണ വര്‍ധിക്കുന്നത് ബി. ജെ.പിക്കും കേന്ദ്ര സര്‍ക്കാരിനും ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഹരിയാന കായിക മന്ത്രിക്ക് എതിരെയും കായിക താരങ്ങള്‍ ലൈംഗിക പീഡന പരാതി ഉന്നയിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് ഫലത്തെ പോലും ഗുസ്തി താരങ്ങളുടെ സമരം സ്വാധീനിച്ചേക്കാം എന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. എന്നാല്‍ ബ്രിജ്ഭൂഷനെ അറസ്റ്റ് ചെയ്താല്‍ ഉത്തര്‍പ്രദേശില്‍ അത് ബി.ജെ.പിക്ക് രാഷ്ട്രീയ തിരിച്ചടി കൂടിയാകും.

 

webdesk11: