ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഐപിഎല്‍ മത്സരം നടക്കുന്ന വേദിക്ക് മുന്നില്‍ ഗുസ്തി താരങ്ങളുടെ പ്രതിഷേധം. ചെന്നൈ സൂപ്പര്‍ കിങ്‌സ്- ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം നടക്കുന്ന അരുണ്‍ ജെയ്റ്റിലി സ്റ്റേഡിയത്തില്‍ മത്സരം കാണാനെത്തിയ താരങ്ങള്‍ക്ക് പ്രവേശനം വിലക്കിയതാണ് പ്രതിഷധത്തിന് കാരണം.
ഇതേസമയം, റസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അധ്യാക്ഷന്‍ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യുന്നതിനായി സമരത്തിലുള്ള ഗുസ്തി താരങ്ങള്‍ പ്രഖ്യാപിച്ച സമയപരിധി ഇന്ന് അവസാനിക്കും. അറസ്റ്റ് ഉടന്‍ ഉണ്ടായില്ലെങ്കില്‍ സമരം കൂടുതല്‍ കടുപ്പിക്കുമെന്ന് ഗുസ്തി താരങ്ങള്‍ അറിയിച്ചു.