പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാര്‍ച്ച് നടത്തിയ ഗുസ്തി താരങ്ങള്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. കലാഹശ്രമം, നിയമവിരുദ്ധമായി സംഘം ചേരല്‍, പൊതുപ്രവര്‍ത്തകരുടെ ജോലി തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് താരങ്ങള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
സംഭവത്തില്‍ പ്രതികരിച്ച് ഗുസ്തി താരങ്ങളും ശക്തമായി രംഗത്തുവന്നിട്ടുണ്ട്. രാജ്യം ഇനി കാണാന്‍ പോകുന്നത് ഏകാധിപത്യം അല്ല മറിച്ച് വനിതാ ഗുസ്തി താരങ്ങളുടെ സത്യാഗ്രഹമാണെന്ന് സാക്ഷി മാലിക്ക് വ്യക്തമാക്കി. ഇന്നലെ നടന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ സമരവേദി ഡല്‍ഹി പൊലീസ് പൊളിച്ചുമാറ്റിയിരുന്നു.
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് രണ്ട് കിലോമീറ്റര്‍ അകലെയാണ് സംഘര്‍ഷം. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് സമീപം പ്രതിഷേധിച്ച് മഹാപഞ്ചായത്ത് നടത്താനുള്ള ഗുസ്തി താരങ്ങളുടെ നീക്കത്തിനിടെയായിരുന്നു സംഘര്‍ഷമുണ്ടായത്.