X
    Categories: indiaNews

സമരം 23 ദിവസം പിന്നിട്ടു; ബിജെപി എം പിക്കെതിരെ പൊതുജനങ്ങളുടെ പിന്തുണ തേടി ഗുസ്തി താരങ്ങൾ

ബി.ജെ.പി എംപിയും ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട് ദില്ലിയിലെ ജന്തർ മന്തറിൽ ​ഗുസ്തിതാരങ്ങൾ നടത്തുന്ന സമരം 23 ദിവസം പിന്നിട്ടു. ദില്ലി പോലീസ് ബ്രിജ് ഭൂഷനെ ചോദ്യം ചെയ്യുകയും താരങ്ങളുടെ മൊഴിയെടുക്കുകയും ചെയ്‌തെങ്കിലും തുടർ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ സമരത്തിന് പൊതുജനങ്ങളുടെ പിന്തുണ തേടാനുള്ള തീരുമാനത്തിലാണ് ​ഗുസ്തി താരങ്ങൾ. അതേസമയം ഗുസ്തി താരങ്ങളുടെ പരാതി ആദ്യഘട്ടത്തിൽ അന്വേഷിച്ച മേൽനോട്ട സമിതിക്കെതിര പരാതിക്കാരായ ഗുസ്തി താരങ്ങൾ രം​ഗത്തെത്തി.മൊഴി നൽകാൻ എത്തിയപ്പോൾ ബ്രിജ് ഭൂഷനെ ന്യായീകരിച്ചു സമിതി അംഗങ്ങൾ സംസാരിച്ചുവെന്ന് ഗുസ്തി താരങ്ങൾ പറഞ്ഞു. ബ്രിജ് ഭൂഷൻ പിതൃസ്ഥാനത്ത് നിന്ന് ചെയ്ത കാര്യങ്ങൾ താരങ്ങൾ തെറ്റിദ്ധരിച്ചതാണെന്ന് സമിതി പറഞ്ഞതായും ഗുസ്തി താരങ്ങൾ ആരോപിച്ചു.

webdesk15: