പൊതുസ്ഥലങ്ങള്‍ കൈയേറി ആരാധനാലയങ്ങള്‍ ഒഴിപ്പിക്കണമെന്ന സുപ്രീംകോടതി വിധി അടിയന്തരമായി നടപ്പാക്കാന്‍ ജില്ലാ ജഡ്ജിമാര്‍ക്ക് കേരള ഹൈക്കോടതി നിര്‍ദേശം നല്‍കി. പൊതുഭൂമി കൈയേറി നിര്‍മ്മിച്ച എല്ലാ ആരാധനാലയങ്ങള്‍ കണ്ടെത്തി കൈയേറ്റം ഒഴിപ്പിക്കണമെന്ന സുപ്രീംകോടതി വിധി കര്‍ശനമായി നടപ്പാക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
2009ലാണ് സുപ്രീംകോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ ഇത്ര കാലമായിട്ടും ഉത്തരവ് ഫലപ്രദമായി നടപ്പാക്കിയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ അടിയന്തരനടപടി സ്വീകരിക്കാന്‍ സുപ്രീംകോടതി നേരിട്ട് ഹൈക്കോടതികള്‍ക്ക് നിര്‍ദേശം നല്‍കിയത്.
കളക്ടര്‍, ജില്ലാ മജിസ്‌ട്രേറ്റുമാര്‍, കമ്മീഷണര്‍മാര്‍, ചീഫ് സെക്രട്ടറി എന്നിവര്‍ക്കാണ് കൈയേറ്റങ്ങള്‍ കണ്ടെത്തി അവ ഒഴിപ്പിക്കാനുള്ള ചുമതല. വിധി നടപ്പാക്കുന്നതിന് ഹൈക്കോടതി നേരിട്ട് മേല്‍നോട്ടം വഹിക്കും. ഒഴിപ്പിക്കല്‍ ഇനിയും വൈകിയാല്‍ ചീഫ് സെക്രട്ടറിയും കളക്ടര്‍മാരും ഉത്തരവാദിത്തമേല്‍ക്കേണ്ടി വരും.