X

ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷമുളള ആദ്യ മഴയില്‍ ആശങ്ക

ബ്രഹ്മപുരത്തെ തീയടങ്ങിയ ശേഷമുളള ആദ്യത്തെ മഴ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ കൊടും ചൂടില്‍ വലയുന്ന കേരളത്തിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്നു മുതല്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് കൊച്ചിക്കാരുടെ ഉള്ളില്‍ തീകോരിയിടുകയാണ്. ഇന്നു മുതല്‍ 17-ാം തീയതി വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. അപകടകരമായ നിലയില്‍ വിഷവാതക സാന്നിധ്യം ഉണ്ടായതിനാല്‍ വൈറ്റില, മരട്, ഇരുമ്പനം, തൃപ്പൂണിത്തുറ മേഖലകളിലുളളവര്‍ ശ്രദ്ധിക്കണം, ഡയോക്‌സിന്‍ പോലുളളവ നശിക്കില്ല, വെളളത്തിലും മണ്ണിലും അന്തരീക്ഷത്തിലും ശേഷിക്കും.

ഇത് മനുഷ്യ ശരീരത്തെ ബാധിക്കുമെന്നാണ് പഠനങ്ങള്‍ വിശദമാക്കുന്നത്. ഇവ ഹോര്‍മോണ്‍ വ്യതിയാനമുണ്ടാക്കും, പ്രത്യുല്‍പാദന ശേഷി ഇല്ലാതാക്കും. കൊച്ചിയുടെ അന്തരീക്ഷത്തില്‍ ഡയോക്‌സിന്‍ അളവ് കൂടിയ അളവിലെന്ന് രണ്ടുവര്‍ഷം മുന്‍പ് തന്നെ കണ്ടെത്തിയിരുന്നു. തീപിടുത്തത്തിനു ശേഷമുളള ആദ്യ മഴയില്‍ അന്തരീക്ഷത്തിലുളള ഡയോക്‌സിന്‍ അടക്കമുളളവ മഴവെളളത്തിനൊപ്പം കുടിവെളള സ്രോതസുകളില്‍ എത്താന്‍ സാധ്യത ഏറെയാണ്.

webdesk11: