X
    Categories: indiaNews

മന്ത്രി സെന്തിലിന്റെ ആരോഗ്യനിലയില്‍ ആശങ്ക; ഹൃദയത്തില്‍ 3 ബ്ലോക്ക്, അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍

തമിഴ്‌നാട് വൈദ്യുതി- എക്‌സൈസ് മന്ത്രി വി സെന്തില്‍ ബാലാജിയുടെ ആരോഗ്യനിലയില്‍ ആശങ്ക പ്രകടിപ്പിച്ച് ആശുപത്രി അധികൃതര്‍. നെഞ്ചുവേദനയെ തുടര്‍ന്ന് ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയ മന്ത്രിയുടെ ഹൃദയധമനികളില്‍ മൂന്ന് ബ്ലോക്കുകള്‍ കണ്ടെത്തി. തുടര്‍ന്ന് എത്രയും വേഗം ബൈപ്പാസ് ശാസ്ത്രക്രിയയ്ക്ക് വിധേയനാക്കാണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് നടത്തിയെന്ന കേസിലാണ് ഇദ്ദേഹത്തെ 18 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിനെതിരെ സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രിയുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളിലും പരിശോധന നടത്തിയിരുന്നു.

അതേസമയം ചോദ്യം ചെയ്യുന്നതിനിടെ ഇഡി ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ മര്‍ദ്ദിച്ചതായും ഡിഎംകെ ആരോപിച്ചു.

webdesk11: