X

‘ലോകം കാണുന്നത് ഏറ്റവും ക്രൂരമായ മനുഷ്യാവകാശ ലംഘനം’: ശശി തരൂർ

19 ദിവസമായി ലോകം കാണുന്നത് ഏറ്റവും ക്രൂരമായ മനുഷ്യാവകാശ ലംഘനമാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ് കോഴിക്കോട് വച്ച് നടത്തിയ മഹാറാലിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തുന്ന റാലിയില്‍ ഒന്നാമതാണ് ഈ റാലിയെന്നും അദ്ദേഹം പറഞ്ഞു. ”യുദ്ധം നിര്‍ത്തണമെന്നാണ് ആവശ്യം. ഇതിനൊരു ശാശ്വത പരിഹാരം വേണം. ഫലസ്തീന്‍കാര്‍ക്ക് അന്തസും അഭിമാനവുമുള്ള ജീവിതം അവരുടെ മണ്ണില്‍ വേണം. വെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി ഒന്നും ഗസയില്‍ കിട്ടുന്നില്ല. നിരപരാധികളായ സ്ത്രീകളും കുട്ടികളും മരിക്കുന്നു. ലോക രാജ്യങ്ങളുടെ സമാധാന ഉടമ്പടികളെയെല്ലാം റദ്ദാക്കിയിരിക്കുന്നു. ഇന്ധനമില്ലാത്ത നാട്ടുകാര്‍ എങ്ങനെ രക്ഷപ്പെടും. പരുക്കേറ്റ അവര്‍ എങ്ങനെ നടന്നു രക്ഷപ്പെടും. കഴിഞ്ഞ 15 വര്‍ഷത്തെ മരണത്തേക്കാള്‍ കൂടുതലാണ് ഈ 19 ദിവസത്തെ മരണം. ‘ഇരുമ്പ് വാള്‍’ എന്നു പേരിട്ട ഓപ്പറേഷന്‍ നിര്‍ത്താന്‍ ഇനി എത്ര കുഞ്ഞുങ്ങളുടെ ചോരയില്‍ വാള്‍ മുക്കണം.

”ഇത് മനുഷ്യരുടെ പ്രശ്‌നമാണ്. ഫലസ്തീനില്‍ ക്രിസ്ത്യാനികളും കൊല്ലപ്പെടുന്നു. മുസ്‌ലിം വിഷയമല്ല ഇത്. ക്രിസ്ത്യന്‍ ജനവിഭാഗവും മരിച്ചുകൊണ്ടിരിക്കുകയാണ്. മുസ്‌ലിംകളും ക്രിസ്ത്യാനികളും ഒരുപോലെ ആദരിക്കുന്ന സെന്റ് ഫ്യൂരിയസ് ഓര്‍ത്തഡോക്‌സ് പള്ളി പോലും ബോംബ് ആക്രമണത്തില്‍ തകര്‍ക്കപ്പെട്ടു. ക്രിസ്ത്യന്‍ മിഷനറിമാര്‍ 1882ല്‍ സ്ഥാപിച്ച ഗാസയിലെ പ്രധാന ആശുപത്രി നശിപ്പിച്ചു.” തരൂര്‍ കൂട്ടിച്ചേര്‍ത്തു.

webdesk14: