X

ലോകത്തെ ഏറ്റവും മോശം ഡ്രൈവിംഗ്; ഇന്ത്യ നാലാം സ്ഥാനത്ത്

ഡ്രൈവിംഗിന്റെ കാര്യത്തില്‍ ലോകത്തെ ഏറ്റവും മോശം രാജ്യങ്ങളില്‍ ഇടംപിടിച്ച് ഇന്ത്യ. ഇന്‍ഷിറന്‍സ് വിദഗ്ധര്‍ തയ്യാറാക്കിയ പഠനത്തിലാണ് ഇത് പുറത്ത് വന്നിരിക്കുന്നത്. 50 രാജ്യങ്ങളെയാണ് പഠനത്തിനായി എടുത്തിരുന്നത്. അവിടുത്തെ ട്രാഫിക് നിയമങ്ങളുടെ അറിവ്, റോഡ് അപകടങ്ങള്‍,അപകടങ്ങളിലെ മരണങ്ങള്‍ എന്നിവയാണ് പഠനത്തില്‍ പ്രധാനമായും വിലയിരിത്തിയിരിക്കുന്നത്.

ഏറ്റവും മോശം ഡ്രൈവര്‍മാര്‍ തായ്ലന്‍ഡിലാണ്. രണ്ടാം സ്ഥാനം പെറുവും മൂന്നാം സ്ഥാനം ലബനനും സ്വന്തമാക്കി.
പട്ടിക പ്രകാരം ജപ്പാനിലാണ് ലോകത്ത് ഏറ്റവും സുരക്ഷിതമായ ഡ്രൈവര്‍മാരുള്ളത്. രണ്ടാം സ്ഥാനത്ത് നെതര്‍ലന്‍ഡ്സ് ആണ്. മൂന്നാം സ്ഥാനം നോര്‍വേയും സ്വന്തമാക്കി.

webdesk11: