മുംബൈ: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയെന്ന് അറിയപ്പെടുന്ന ഈജിപ്തുകാരി ഇമാന്‍ അഹ്മദിനെ ഇന്ത്യയിലെത്തിക്കാന്‍ വേണ്ടി വന്നത് 83 ലക്ഷം രൂപ. അഞ്ഞൂറു കിലോ ഭാരമുള്ള ഇവരെ കൈറോയില്‍ നിന്ന് കാര്‍ഗോ വിമാനത്തിലാണ് മുംബൈയിലെത്തിലെത്തിച്ചത്. ഇവിടെ നിന്ന് ട്രക്കില്‍ സൈഫീ ആസ്പത്രിയിലെത്തിച്ചു. ക്രയിന്‍ ഉപയോഗിച്ചാണ് ഇവരെ വാഹനത്തില്‍ കയറ്റിയത്. അകത്തു കയറ്റാനായി ആസ്പത്രിയുടെ വാതില്‍ പൊളിക്കേണ്ടി വന്നിരുന്നു. ശീതീകരിച്ച ആയിരം ചതുരശ്ര അടി ചുറ്റളവുള്ള മുറിയിലാണ് ഇമാനെ താമസിപ്പിച്ചിട്ടുള്ളത്. 25 വര്‍ഷത്തിനിടെ ആദ്യമായാണ് ഇവര്‍ വീട്ടിനു പുറത്തിറങ്ങുന്നത്. ഒരു കോടിയോളം രൂപ ചികിത്സയ്ക്കായി ചെലവാകുമെന്നാണ് ആസ്പത്രി അധികൃതരുടെ കണക്കുകൂട്ടല്‍. ഭാരം കുറയ്ക്കുന്ന പ്രത്യേക ശസ്ത്രക്രിയക്ക് ഇവര്‍ വിധേയയാകും. സര്‍ജന്‍ ഡോ. മുസഫല്‍ ലക്ഡവാലയുടെ നേതൃത്വത്തിലാണ് ചികിത്സ. ചികിത്സയും തുടര്‍ചികിത്സയുമെല്ലാം സൗജന്യമാണ്. ആറു മാസമെങ്കിലും ഇമാന് മുംബൈയില്‍ കഴിയേണ്ടി വരും. 13 ഡോക്ടര്‍മാരാണ് ഇവരുടെ ആദ്യ ശസ്ത്രക്രിയക്കായി തയാറായിട്ടുള്ളത്.