X

ബാസ്‌കറ്റ് ബോളില്‍ ഹിജാബിന് അനുമതി

മോസ്‌കോ: വനിതകളുടെ മത്സരങ്ങളില്‍ ഹിജാബ് ധരിക്കാന്‍ ബാസ്‌കറ്റ്ബോളിന്റെ അന്താരാഷ്ട്ര സംഘടനയായ ഫിബ അനുവാദം നല്‍കി. ഹോങ്കോങില്‍ വ്യാഴാഴ്ച നടന്ന ഫിബയുടെ പ്രത്യേക യോഗത്തിലാണ് മുസ്്ലിം കളിക്കാര്‍ക്ക് ഗുണമാകുന്ന തീരുമാനത്തിനായി നിയമം ഭേദഗതി ചെയ്തത്. ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ തലമറച്ച് കളിക്കാനാകുമെന്ന് ഫിബ വ്യക്തമാക്കി.

സുരക്ഷാ കാരണങ്ങളാലാണ് നേരത്തെ തലമറക്കാന്‍ ഫിബ അനുവാദം നല്‍കാതിരുന്നത്. ഇതേത്തുടര്‍ന്ന് 2014 ഏഷ്യന്‍ ഗെയിംസില്‍ നിന്ന് ഖത്തര്‍ വനിതാ ടീം പിന്മാറിയിരുന്നു. കറുപ്പ്, വെളുപ്പ് അല്ലെങ്കില്‍ ജഴ്സിയുടെ നിറം ആയിരിക്കണം ഹിജാബിനും എന്ന് പുതിയ നിമയത്തില്‍ പറയുന്നു. മുഖം പൂര്‍ണമായോ ഭാഗികമായോ മറക്കാന്‍ പാടില്ല. ടീമിലെ എല്ലാ കളിക്കാരും ഒരേനിറത്തിലുള്ള തട്ടമായിരിക്കണം ധരിക്കേണ്ടത്. സ്വന്തം ടീമിലെയോ എതിര്‍ടീമിലെയോ കളിക്കാര്‍ക്ക് അപകടമോ ശല്യമോ ഇല്ലാത്ത വിധമായിരിക്കണം ഹിജാബ് ധരിക്കേണ്ടത്. പാറിപ്പറക്കരുത് തുടങ്ങിയവയാണ് പുതിയ നിയമങ്ങള്‍.

chandrika: