ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെ വീഴ്ത്തി ഉറുഗ്വെ. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഉറുഗ്വെയുടെ വിജയം. ഡാർവിൻ ന്യൂനസ്, നിക്കോളാസ് ഡി ല ക്രൂസ് എന്നിവരാണ് ഗോൾ സ്കോറർമാർ. സൂപ്പർ താരം നെയ്മർ പരുക്കേറ്റ് പുറത്തായത് ബ്രസീലിനു തിരിച്ചടിയായി. 42ആം മിനിട്ടിൽ ന്യൂനസ് ഉറുഗ്വേയ്ക്ക് ലീഡ് നൽകി. തൊട്ടുപിന്നാലെ നെയ്മർ പരുക്കേറ്റ് പുറത്തായി.77ആം മിനിട്ടിൽ ന്യൂനസിൻ്റെ മികച്ച അസിസ്റ്റിൽ നിന്ന് ഡി ല ക്രൂസ് ഗോൾ വല കുലുക്കിയതോടെ ബ്രസീൽ തോൽവി ഉറപ്പിച്ചു. ബ്രസീൽ നാല് മത്സരങ്ങളിൽ നിന്ന് 7 പോയിൻ്റുമായി മൂന്നാമതാണ്. ഉറുഗ്വെ രണ്ടാമതും 3 കളിയും വിജയിച്ച അർജൻ്റീന 9 പോയിൻ്റുമായി ഒന്നാം സ്ഥാനത്തുമാണ്.