X

അര്‍ജന്റീനക്ക് കനത്ത തിരിച്ചടി; പ്രമുഖ താരം പരിക്ക് മൂലം പുറത്ത്

ബ്യൂണസ് അയേഴ്‌സ്: ലോകകപ്പ് തുടങ്ങാന്‍ രണ്ടാഴ്ച മാത്രം ശേഷിക്കുമ്പോള്‍ അര്‍ജന്റീനയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി പുതിയ വാര്‍ത്ത പുറത്ത് വരുന്നു. വിശ്വസ്തനായ ഗോള്‍ കീപ്പര്‍ സെര്‍ജിയോ റൊമേരോ പരിക്ക് മൂലം ലോകകപ്പ് ടീമിലുണ്ടാവില്ല. കാല്‍മുട്ടിലേറ്റ പരിക്ക് മൂലം റൊമേരോ ലോകകപ്പിനുണ്ടാവില്ലെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ സ്ഥിരീകരിച്ചു.

ചൊവ്വാഴ്ച പരിശീലനത്തിനിടെയാണ് റൊമേരോയുടെ വലത് കാല്‍മുട്ടിന് പരിക്കേറ്റത്. റഷ്യന്‍ ലോകകപ്പിനുള്ള 23 അംഗ ടീമില്‍ നിന്ന് റൊമേരോയെ ഒഴിവാക്കിയതായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

അര്‍ജന്റീനയുടെ എക്കാലത്തേയും വിശ്വസ്തരനായ ഗോള്‍ കീപ്പര്‍മാരില്‍ ഒരാളാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ റൊമേരോ. 2010, 2014 ലോകകപ്പുകളിലടക്കം 83 മത്സരങ്ങളില്‍ റൊമേരോ അര്‍ജന്റീനയുടെ വല കാത്തിട്ടുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: