X

ഹൂതികളുടെ മിസൈലാക്രമണം:  സൗദിയും ഇറാനും തുറന്നപോരിലേക്ക്, മൂന്നാം ലോകമഹായുദ്ധത്തിന് സാധ്യത 

 

റിയാദ്: കഴിഞ്ഞ ദിവസം സൗദി തലസ്ഥാനമായ റിയാദിലേക്ക് ഹൂതികള്‍ വീണ്ടും മിസൈലാക്രമണം നടത്തിയത്തോടെ സൗദി അറേബ്യയും ഇറാനും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്. യമനില ഹൂതി വിമതര്‍ക്ക് ആക്രണത്തിനാവിശ്യമായ ആയുധങ്ങളും സഹായങ്ങളും നല്‍കിവരുന്നത് ഇറാനാണ് എന്ന നിഗമനത്തിലാണ് സൗദി ഭരണകൂടം. ഇറാനെതിരെ ഇത്തരം ആരോപണവുമായി സൗദി രംഗത്തെത്തിയതോടെ ഇരുരാഷ്ട്രങ്ങളും തമ്മില്‍ തുറന്നപോരിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അതേസമയം ആരോപണം ഇറാന്‍ നിഷേധിച്ചു.

കഴിഞ്ഞ ദിവസം സൗദി രാജാവിന്റെ ഔദ്യോഗിക വസതികളില്‍ ഒന്നായ അമാമ കൊട്ടാരത്തിലേക്കാണ് ഹൂതി വിമതര്‍ ബാലിസ്റ്റിക്ക് മിസൈല്‍ തൊടുത്തത്. മിസൈല്‍ ആകാശത്തുവെച്ചു സൈന്യം തകര്‍ത്തുവെങ്കിലും കഴിഞ്ഞ രണ്ടുമാസത്തിനിടെ സൗദിക്കുമേല്‍ ഹൂതികളുടെ രണ്ടാമത്തെ മിസൈലാക്രമണമാണിത്. ഇതാണ് സൗദി ഭരണകൂടത്തെ കൂടുതല്‍ ചൊടിപ്പിക്കാന്‍ ഇടയാക്കിയത്.

അതേസമയം, യമനിലെ ആഭ്യന്തര യുദ്ധത്തില്‍ സര്‍ക്കാറിന് പിന്തുണ നല്‍കുന്ന സൗദിയുടെ നിലപാടാണ് ഇറാനെ ചൊടിപ്പിക്കുന്നത്. ഇതില്‍ ഇറാന്റെ അതൃപ്തി നേരത്തെ അവര്‍ പ്രകടമാക്കിയിരുന്നു. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ അസ്വാരസങ്ങള്‍ക്കും പ്രശ്‌നപരിഹാരങ്ങള്‍ക്കും മധ്യസ്ഥവഹിച്ചു വന്നുപോന്നിരുന്നത് അമേരിക്കയും റഷ്യയുമായിരുന്നു. പീന്നിട് റഷ്യ പിന്‍വാങ്ങിയതോടെ അമേരിക്ക മാത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അമേരിക്കയും വിഷയത്തില്‍ ഇടപെടാത്ത സാഹചര്യമാണ് കാണുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തില്‍ രമ്യതയില്‍ പ്രശ്‌നപരിഹാര ശ്രമങ്ങള്‍ ഏകദേശം അവസാനിപ്പിച്ചെന്നാണ് പ്രമുഖമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള പ്രശ്‌നങ്ങള്‍ മിഡില്‍ ഈസ്റ്റിനെ മൊത്തം ബാധിക്കുമെന്നും യുദ്ധം പൊട്ടിപ്പുറപ്പെട്ട് ലോകം രണ്ട് ചേരിയിലാകുമെന്നുമാണ് വിദേശ മാധ്യമങ്ങള്‍ നിരത്തുന്നത്.

യമന്‍ മുന്‍ നേതാവ് അലി അബ്ദുള്ള സലേഹിന്റെ മരണത്തോടുകൂടിയാണ് ഇറാനും സൗദിയും തമ്മിലുള്ള പോര് മൂര്‍ച്ചിച്ചത്. സൗദിയില്‍ ഇറാന്‍ നടത്തുന്ന നിഴല്‍ യുദ്ധമാണ് ഹൂതി വിമതരുടെ ആക്രമണമെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

chandrika: