യു.എന്‍: നവംബര്‍ 15ഓടെ ലോക ജനസംഖ്യ 800 കോടിയിലെത്തുമെന്ന് ഐക്യരാഷ്ട്രസഭ. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുകയും ചെയ്യും. 2023ല്‍ ഇന്ത്യ ചൈനയെ പിന്തള്ളുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ആഗോള ജനസംഖ്യ വളര്‍ച്ചയുടെ നിരക്കില്‍ കുറവുണ്ടായിട്ടുണ്ട്. 2030ഓടെ ലോക ജനസംഖ്യ 850 കോടിയായി ഉയരും. 2080ല്‍ 1040 കോടിയാകുമെന്നും ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക ക്ഷേമ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്താന്‍, ഫിലിപ്പീന്‍സ്, ടാന്‍സാനിയ എന്നീ എട്ട് രാജ്യങ്ങളിലായിരിക്കും ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ വര്‍ധനവുണ്ടാവുക.