X

ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നിസ് താരം ആഷ്‌ലി ബാര്‍തി ഇരുപത്തിയഞ്ചാം വയസില്‍ വിരമിച്ചു

ആസ്‌ട്രേലിയന്‍ വനിത ടെന്നിസ് താരവും ലോക ഒന്നാം നമ്പറുമായ ആഷ്‌ല ബാര്‍തി വിരമിക്കല്‍ പ്രഖ്യാപിച്ചു. മറ്റ് സ്വപ്നങ്ങളെ പിന്തുടരാന്‍ വേണ്ടിയാണ് ടെന്നിസില്‍ നിന്ന് വിരമിക്കുന്നതെന്ന് താരം വ്യക്തമാക്കി. ജനുവരിയില്‍ നടന്ന ആസ്‌ട്രേലിയന്‍ ഓപണ്‍ നേടിയ ബാര്‍തി 114 ആഴ്ചയായി ലോക ഒന്നാം നമ്പര്‍ താരമാണ്.  44 വര്‍ഷത്തിനു ശേഷമായിരുന്നു ഒരു ആസ്‌ട്രേലിയന്‍ താരം ആസ്‌ട്രേലിയന്‍ ഓപണ്‍ കിരീടം ചൂടിയത്. 2019ല്‍ നടന്ന് ഫ്രഞ്ച് ഓപണും 2021ലെ വിംബ്ള്‍ഡണും താരം നേടിയിരുന്നു. താരത്തിന്റെ തീരുമാനം ആരാധകരെ നിരാശയിലാക്കിയുട്ടുണ്ട്.

Test User: