X

അടുത്ത മഹാമാരിക്ക് ലോകം സജ്ജമാകണം: ഡബ്ല്യു.എച്ച്.ഒ

ജനീവ: കോവിഡിനെക്കാള്‍ മാരകമായ മഹാമാരിയെ നേരിടാന്‍ ലോകം സജ്ജമായിരിക്കണമെന്ന് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ) മേധാവി ടെഡ്രോസ് ഗബ്രിയേസസിന്റെ മുന്നറിയിപ്പ്. കോവിഡിന്റെ വകഭേദം രൂപപ്പെടാനും അതിവേഗം വ്യാപിക്കാനും സാധ്യതയുണ്ട്. അതോടൊപ്പം മാരകശേഷിയുള്ള മറ്റൊരു രോഗാണുവിന്റെ സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

76-ാമത് ലോകാരോഗ്യ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള ആരോഗ്യ അടിയന്തരാവസ്ഥ എന്ന നിലയില്‍ കോവിഡ് അവസാനിച്ചതായി കണക്കാക്കരുത്. പുതിയ വകഭേദവും മരണങ്ങളും പലയിടത്തും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പുതിയ മഹാമാരിയെത്തുമ്പോള്‍ കൂടുതല്‍ നിശ്ചയദാര്‍ഢ്യത്തോടെ ഒറ്റക്കെട്ടായി നേരിടാന്‍ ഒരുങ്ങിയിരിക്കണമെന്നും ഗബ്രിയേസസ് ആഹ്വാനം ചെയ്തു.

webdesk11: