X

ആഗോള പട്ടിണി സൂചികയില്‍ വീണ്ടും പിന്നോക്കം പോയി ഇന്ത്യ ; 111ാം സ്ഥാനത്ത്

ആഗോള പട്ടിണി സൂചികയില്‍ വീണ്ടും പിന്നോക്കം പോയി ഇന്ത്യ സൂചികയില്‍ ഇന്ത്യ 111ാം സ്ഥാനത്താണ്.കഴിഞ്ഞ വര്‍ഷം 107ാം സ്ഥാനത്തായിരുന്നു ഇന്ത്യ ഉണ്ടായിരുന്നത്.2023ലെ ആഗോള പട്ടിണി സൂചികയിലാണ് 125 രാജ്യങ്ങളില്‍ ഇന്ത്യ 111-ാം സ്ഥാനത്താണെന്ന കണക്കുകള്‍ പുറത്തുവരുന്നത്. പാക്കിസ്ഥാന്‍ (102), ബംഗ്ലദേശ് (81), നേപ്പാള്‍ (69), ശ്രീലങ്ക (60) എന്നിങ്ങനെയാണ് പട്ടികയിലെ സ്ഥാനം. 2014ല്‍ 55ആം സ്ഥാനത്തായിരുന്നു ഇന്ത്യയുടെ സ്ഥാനം.ഭക്ഷണത്തിന്റെ അപര്യാപ്തത, കുട്ടികളുടെ പോഷകാഹാര നിലവാരത്തിലെ കുറവുകള്‍, ശിശുമരണ നിരക്ക് എന്നിവ മാനദണ്ഡമാക്കിയാണ് ഏഴ് യൂറോപ്യന്‍ സര്‍ക്കാരിതര സംഘടനകളുടെ ശൃംഖലയായ ‘അലയന്‍സ് 2015’ പട്ടിക പുറത്തിറക്കിയത്.അതേസമയം ദുഷ്ടലാക്കോടെ തയാറാക്കിയ പട്ടികയാണിതെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം.

webdesk15: