വാഷിങ്ടണ്‍: കടുത്ത ചൂടില്‍ ലോകരാജ്യങ്ങള്‍ വെന്തുരുകുന്നു. 2017 മധ്യമായതോടെ ഏറ്റവും ഉയര്‍ന്ന ചൂടിന് ലോകം സാക്ഷിയായി. 137 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള രണ്ടാമത്തെ റെക്കാര്‍ഡ് ചൂട് ഇന്നലെ രേഖപ്പെടുത്തി. 1880ന് ശേഷം ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി.
കരയിലെയും കടലിലെയും ശരാശരി ആഗോള താപനില 20-ാം നൂറ്റാണ്ട് വരെ 13.5 ഡിഗ്രി സെഷ്യല്‍സ് ആയിരുന്നു. എന്നാല്‍ കഴിഞ്ഞയിടെ ഇതില്‍ വര്‍ദ്ധനവുണ്ടായി. ആഗോള താപനിലയില്‍ 0.91 ഡിഗ്രി സെഷ്യല്‍സ് ഉയര്‍ന്നതായി കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി.
കഴിഞ്ഞ ജൂണില്‍ മൂന്നാമത്തെ ഏറ്റവും കൂടിയ ആഗോള താപനില രേഖപ്പെടുത്തിയതായി യുഎസ് നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്‌മോസ്്ഫിയറിക് അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കി. ഇക്കാലയളവില്‍ ശരാശരി ആഗോളതാപനിലയായ 15.5 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് 0.82 ഡിഗ്രി ഉയര്‍ന്നിരുന്നു. നാസയുടെ ഗോര്‍ദ്ദാദ് ഇന്‍സിസ്യൂട്ട് ഫോര്‍ സ്‌പേസ് സ്റ്റഡീസ് ആണ് ഡേറ്റ കണ്ടെത്തിയത് ലോകത്താകമാനം 6300 അന്തരീക്ഷ പഠന യൂണിറ്റുകള്‍ സ്ഥാപിച്ചിരുന്നു. അന്റാട്ടിക്ക് റിസര്‍ച്ച് സ്റ്റേഷന്‍സ്, കപ്പലില്‍ ഉപകരണങ്ങള്‍ ഘടിപ്പിച്ചായിരുന്നു കടലിലെ താപനില അളന്നത്.