X

അന്താരാഷ്ട്ര ഹാപ്പിനസ് ദിനം: ലുലു ‘ഹാപ്പിനസ് റിവാര്‍ഡ്‌സ്’ പ്രോഗ്രാം ആരംഭിച്ചു

അബുദാബി: അന്താരാഷ്ട്ര ഹാപ്പിനസ് ദിനത്തില്‍ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ്, ഗ്രോസറി റീട്ടെയില്‍ ശൃംഖലയായ ലുലു ഗ്രൂപ്പ് തങ്ങളുടെ ഉപഭോക്താക്കള്‍ക്കുവേണ്ടി റിവാര്‍ഡ് പ്രോഗ്രാം ആരംഭിച്ചു.

അബുദാബി മുഷ്രിഫ് മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫലി എംഎ റിവാര്‍ഡ് പ്രോഗ്രാമിന് തുടക്കം കുറിച്ചു. പുതിയ റിവാര്‍ഡ് പദ്ധതി ഉപഭോക്താക്കള്‍ക്ക് ഒട്ടേറെ നേ്ട്ടങ്ങള്‍ നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഉപഭോക്താക്കള്‍ക്ക് ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഓണ്‍ലൈന്‍ വഴിയും കിയോസ്‌കുകളിലൂടെ എളുപ്പത്തില്‍ ഈ പദ്ധതിയില്‍ ചേരാനാകും. വിവിധ എക്‌സ്‌ക്ലൂസീവ് ഓഫറുകള്‍ ലഭിക്കുകയും റിഡീം ചെയ്യാവുന്ന പോയിന്റുകള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യാനാകും. തുടക്കത്തില്‍ ‘ഹാപ്പിനസ്’ യുഎഇയില്‍ മാത്രമാണെങ്കിലും താമസിയാതെ ജിസിസിയിലെ 248 ഹൈപ്പര്‍മാര്‍ക്കറ്റുകളിലും വ്യാപിപ്പിക്കുമെന്ന് യൂസഫലി എംഎ പറഞ്ഞു,
ഉപഭോക്താവിന്റെ ദൈനംദിന ഷോപ്പിംഗില്‍ കൂടുതല്‍ സന്തോഷം നല്‍കുന്നതിനുള്ള ഞങ്ങളുടെ മറ്റൊരു സംരംഭമാണിത്.

ലോകം മുഴുവന്‍ സന്തോഷ ദിനം ആഘോഷിക്കുകയും വിശുദ്ധ റമദാന്‍ മാസം ആഗതമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ അതുല്യമായ റിവാര്‍ഡ് പ്രോഗ്രാം അവതരിപ്പിക്കുന്നതില്‍ ലുലു ഗ്രൂപ്പ് സന്തുഷ്ടരാണ്.
ഇതുവഴി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യവും സൗകര്യവും ലഭ്യമാകുമെന്ന് ഉറപ്പുണ്ട്. നന്ദി പറയുന്നതിനുള്ള സംവിധാനംകൂടിയാണിതെന്ന് യൂസഫലി കൂട്ടിച്ചേര്‍ത്തു.

‘ലുലു ആപ്പ്’ അല്ലെങ്കില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ക്യാഷ് കൗണ്ടറുകളില്‍ തല്‍ക്ഷണം റിവാര്‍ഡുകള്‍ നേടാനാകുമെന്ന് സവിശേഷതകള്‍ വിശദീകരിച്ചുകൊണ്ട് ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍ പറഞ്ഞു.
തല്‍ക്ഷണ കിഴിവുകള്‍, റിവാര്‍ഡ് പോയിന്റുകള്‍, എക്‌സ്‌ക്ലൂസീവ് വിലക്കുറവുകള്‍ തുടങ്ങി 5 പ്രധാന ആനുകൂല്യങ്ങളില്‍ ലഭ്യമാക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് നന്ദകുമാര്‍ വ്യക്തമാക്കി.

ചടങ്ങില്‍ ലുലു ഗ്രൂപ്പ് സിഇഒ സെയ്ഫീ രൂപാവാല, സിഒഒ വിഐ സലീം, റീട്ടെയില്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഷാബു അബ്ദുല്‍ മജീദ്, സിഐഒ മുഹമ്മദ് അനീഷ്, സിഎഫ്ഒ ഇപി നമ്പൂതിരി, ഓഡിറ്റ് ഡയറക്ടര്‍ കെകെ പ്രസാദ്, റീട്ടെയില്‍ ഓഡിറ്റ് ഡയറക്ടര്‍ സന്തോഷ് പിള്ള തുടങ്ങി ലുലു ഗ്രൂപ്പിന്റെ നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

webdesk14: