മുംബൈ: രാജ്യത്തെ പത്ത് പ്രധാനപ്പെട്ട ക്രിക്കറ്റ് വേദികളില്‍ കേരളത്തിന് ഇടമില്ല. ഏകദിന ലോകകപ്പ് വേദികള്‍ പ്രഖ്യാപിച്ചപ്പോള്‍ ദക്ഷിണേന്ത്യയില്‍ ചെന്നൈയും ബെംഗളുരുവും ഹൈദരാബാദും വേദിയായപ്പോള്‍ കേരളം മാത്രം അകന്നു. ഇന്നലെ വേദി പ്രഖ്യാപനത്തിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറി അമിത് ഷാ 12 വേദികള്‍ പ്രഖ്യാപിച്ചിരുന്നു, അതില്‍ തിരുവനന്തപുരവും ഗോഹട്ടിയുമുണ്ടായിരുന്നു. മൊത്തം 12 വേദികള്‍ എന്ന പ്രചാരണവും ശക്തമായി. എന്നാല്‍ പിന്നീട് ഓരോ വേദികളും മല്‍സര ക്രമവും പ്രഖ്യാപിച്ചപ്പോള്‍ തിരുവനന്തപുരവും ഗോഹട്ടിയും പരിശീലന മല്‍സര വേദികള്‍ മാത്രമായി.
പ്രധാന മല്‍സരങ്ങള്‍ പത്ത് വേദികളില്‍ മാത്രം. കേരളാ ക്രിക്കറ്റ് അസോസിയേഷന് സ്വന്തമായി വേദിയില്ലാത്തതാണ് വിനയായത്. സ്വന്തം സ്‌റ്റേഡിയങ്ങളില്‍ മാത്രമായിരിക്കും ലോകകപ്പ് എന്നതാണ് ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രഖ്യാപിത നയം. സെപ്തംബര്‍ 29 നും ഒക്ടോബര്‍ 3 നും മധ്യേയാണ് സന്നാഹ മല്‍സരങ്ങള്‍. നാല് മല്‍സങ്ങളായിരിക്കും കാര്യവട്ടത്ത്.