ലണ്ടന്: കാത്തിരിപ്പിന് അവസാനം. ലോകകപ്് മഹാമാമാങ്കത്തിന് ഇന്ന് ശുഭാരംഭം. ഓവലില്‍ ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും മുഖാമുഖം. ഇന്ന് മുതല്‍ 49 ദിവസങ്ങള്‍ ക്രിക്കറ്റ് ലോകത്തിന്റെ കണ്ണും കാതും ലണ്ടനിലും പ്രാന്തങ്ങളിലുമാണ്. ക്രിക്കറ്റ് ലോകത്തെ പത്ത്് വമ്പന്മാര്‍. അവര്‍ പരസ്പരം ഏറ്റുമുട്ടുന്ന റൗണ്ട് റോബിന്‍ മല്‍സരങ്ങള്‍ ജൂലൈ ആറ് വരെ. റൗണ്ട് റോബിന്‍ ലീഗില്‍ ആദ്യ നാല് സ്ഥാനക്കാര്‍ സെമി ഫൈനലില്‍. ആദ്യ സെമി ജൂലൈ ഒമ്പതിന്. രണ്ടാം സെമി ജൂലൈ 11ന്. കലാശ പോരാട്ടം ജുലൈ 14ന് ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സില്‍. ലണ്ടന് പുറമെ നോട്ടിംഗ്ഹാം, കാര്‍ഡിഫ്, ബ്രിസ്‌റ്റോള്‍, സതാംപ്ടണ്‍, ടോന്റണ്‍, മാഞ്ചസ്റ്റര്‍, ബിര്‍മിംഗ്ഹാം, ലീഡ്‌സ്, ഡര്‍ഹം എന്നിവയാണ് മല്‍സര വേദികള്‍. ഉദ്ഘാടന മല്‍സരവും ഫൈനലും ഉള്‍പ്പെടെ പ്രധാന പോരാട്ടങ്ങള്‍ ലണ്ടനിലെ ഓവലിലും ലോര്‍ഡ്‌സിലുമാണ്. ആദ്യ മൂന്ന് ലോകകപ്പുകള്‍ക്ക് ആതിഥേയത്വം വഹിച്ച ഇംഗ്ലണ്ട് അവസാനമായി മഹാമേളക്ക് കൂട്ടുനിന്നത് 1999 ലാണ്. പക്ഷേ നാല് തവണ സ്വന്തം തട്ടകങ്ങളില്‍ വലിയ മാമാങ്കം നടന്നിട്ടും ക്രിക്കറ്റിന്റെ തറവാട്ടുകാരായ ഇംഗ്ലണ്ടിന് കപ്പ് ഉയര്‍ത്താനായിട്ടില്ല. ഇത്തവണ എല്ലാവരും സാധ്യത കല്‍പ്പിക്കുന്ന ടീമാണ് ഇംഗ്ലണ്ട്. ഇയാന്‍ മോര്‍ഗന്‍ നയിക്കുന്ന സംഘത്തില്‍ കിടിലന്‍ ബാറ്റ്‌സ്മാന്മാരുണ്ട്. സമീപകാല മല്‍സരങ്ങളില്ലെല്ലാം അവര്‍ മികവ് പ്രകടിപ്പിച്ചിട്ടുമുണ്ട്. അതിനാല്‍ ഏറ്റവും മികച്ച സാധ്യത അവര്‍ക്ക്് പന്തയക്കാരുള്‍പ്പെടെ പ്രവചിക്കുമ്പോള്‍ മുന്‍ ചാമ്പ്യന്മാരായ ഇന്ത്യ, നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ എന്നിവര്‍ക്കാണ് അടുത്ത സാധ്യതകള്‍. വിരാത് കോലി നയിക്കുന്ന ഇന്ത്യന്‍ സംഘം ഐ.സി.സി ഏകദിന റാങ്കിംഗില്‍ രണ്ടാം സ്ഥാനത്താണ്. സമീപകാല മികവും നായകന്‍ വിരാത് കോലിയുടെ ബാറ്റിംഗുമാണ് ഇന്ത്യക്ക് വലിയ പരിഗണന നല്‍കുന്ന ഘടകങ്ങള്‍. എന്നാല്‍ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഒരു വര്‍ഷത്തോളം വിലക്കിന്റെ പിടിയിലകപ്പെട്ട മുന്‍ നായകന്‍ സ്്റ്റീവന്‍ സ്മിത്തും ഡേവിഡ് വാര്‍ണറും തിരിച്ചെത്തിയതോടെ അവരും അജയ്യരായിരിക്കുന്നു. ഈ മൂന്ന് ടീമുകള്‍ കഴിഞ്ഞാല്‍ അട്ടിമറീവീരന്മാരായി കണക്കാക്കപ്പെടുന്ന ടീം ദക്ഷിണാഫ്രിക്കയും വിന്‍ഡീസും ന്യൂസിലാന്‍ഡുമാണ്. പാക്കിസ്താന്‍, ശ്രീലങ്ക ടീമുകള്‍ക്ക് ആരും വ്യക്തമായ സാധ്യത കല്‍പ്പിക്കുന്നില്ല. ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവര്‍ ചില അട്ടിമറികള്‍ നടത്തിയേക്കും. മാറിയ നിയമങ്ങളും ഇത്തവണ ലോകകപ്പിനെ വിത്യസ്തമാക്കുന്നുണ്ട്. രണ്ട് പുതിയ പന്തുകളാണ് ലോകകപ്പിന് ഉപയോഗിക്കുന്നത്. രണ്ട് എന്‍ഡില്‍ നിന്നും പന്തെറിയുന്ന ബൗളര്‍മാരുടെ കരങ്ങളില്‍ രണ്ട് പുതിയ വെളുത്ത പന്തായിരിക്കും. ഫീല്‍ഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കിളിനകത്ത്് അഞ്ച് ഫീല്‍ഡര്‍മാരുണ്ടാവും. സര്‍ക്കിളിന് പുറത്ത് നാല്‍പ്പത് ഓവര്‍ വരെ നാല് പേര്‍ക്ക്് മാത്രമാണ് പുതിയ നിയമപ്രകാരം അവസരം.
- 5 years ago
web desk 1