കമാന്‍ വരദൂര്‍
നിഷ്‌നി നോവോഗാര്‍ഡ്
1998 ല്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ സിദാന്‍ എന്ന മധ്യനിരക്കാരന്റെ മൊട്ടത്തലയില്‍ നിന്ന് പിറന്ന രണ്ട് സൂപ്പര്‍ ഹെഡ്ഡറുകള്‍. ബ്രസീല്‍ പ്രതിരോധം തളര്‍ന്ന ആ കാഴ്ച്ച പാരീസിലെ ലോകകപ്പ് വേദിയിലിരുന്ന് കണ്ടപ്പോള്‍ യുവതാരമായ മൈക്കല്‍ സില്‍വസ്റ്റര്‍ ഒന്നുറപ്പിച്ചു. തനിക്കും രാജ്യത്തിനായി ലോകകപ്പ് കളിക്കണം.
ആ ഉറച്ച അഭിലാഷത്തില്‍ അടുത്ത ലോകകപ്പില്‍ മൈക്കല്‍ സിദാന്റെ സഹതാരമായി 2002 ലെ ലോകകപ്പില്‍ കളിച്ചു. ടീമിന് നിര്‍ഭാഗ്യത്തിന്റെ ലോകകപ്പായതിനാല്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. പക്ഷേ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ചാമ്പ്യന്‍ ക്ലബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പിന്‍നിരയിലേക്ക് മൈക്കല്‍ ക്ഷണിക്കപ്പെട്ടപ്പോള്‍ ഒരു ഫ്രഞ്ച് ഡിഫന്‍ഡര്‍ക്ക്് ലഭിക്കുന്ന വലിയ അംഗീകാരമായി അത്. അഞ്ച് തവണ യുനൈറ്റഡ് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയപ്പോള്‍ അലക്‌സ് ഫെര്‍ഗൂസന്റെ ചാമ്പ്യന്‍ സംഘത്തിലുണ്ടായിരുന്നു മൈക്കല്‍.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെല്ലാം ഉദിച്ചുയരുന്ന സമയമായിരുന്നു അത്. 2006 ലെ ലോകകപ്പില്‍ ടീമിന്റെ കര്‍മ ഭടനായി മൈക്കല്‍. ഫൈനല്‍ വരെ കളിച്ചു ഫ്രാന്‍സ്. സംഭവബഹുലമായ ആ ഫൈനല്‍ രാത്രിയില്‍ സിദാന്‍ ചുവപ്പില്‍ പുറത്താവുന്നതും, പിന്നീട് ഷൂട്ടൗട്ടില്‍ ടീമിന് പിഴക്കുന്നതും കണ്ട മൈക്കല്‍ യൂറോപ്പിലെ പ്രമുഖ പ്രതിരോധക്കാരനായി വാണു. ഒടുവില്‍ കരിയറിന്റെ അവസാനത്തില്‍ അദ്ദേഹം ഇന്ത്യയിലുമെത്തി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ചെന്നൈയിന്‍ എഫ്.സിക്കായി ഒരു സീസണില്‍ പന്ത് തട്ടി. ഇപ്പോള്‍ കളി വിശകലനം ചെയ്യുന്നതില്‍ ഒന്നാമനാണ്. ഇവിടെ ലോകകപ്പിനുണ്ട്. തന്റെ സ്വന്തം ടീം ലോകകപ്പിന്റെ സെമിയിലെത്തി നില്‍ക്കുമ്പോള്‍ മൈക്കല്‍ ചന്ദ്രികക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ നിന്ന്….
? കപ്പടിക്കുമോ ഫ്രാന്‍സ്….
+ സംശയമില്ലാതെ ഞാന്‍ പറയാം-നിലവിലെ ഫോമില്‍ ലോകകപ്പില്‍ മുത്തമിടാന്‍ യോഗ്യരാണ് ഫ്രാന്‍സ്. നല്ല താരങ്ങള്‍, നല്ല ഗെയിം. പരിശീലകനായ ദെഷാംപ്‌സ് വ്യക്തമായി കളിക്കാരെ ചൂഷണം ചെയ്യുന്നു. 98 ലെ അതേ ടീമിനെ പോലെയാണ് എനിക്ക് തോന്നുന്നത്. ഗോള്‍ക്കീപ്പര്‍ ലോറിസ് ശക്തനും അനുഭവമ്പന്നനുമാണ്. റാഫേല്‍ വരാനെ നയിക്കുന്ന ഡിഫന്‍സ് ഭദ്രമാണ്. മധ്യനിരയില്‍ പോള്‍ പോഗ്ബയും കാന്റെയുമെല്ലാം ലോകോത്തരക്കാര്‍. മുന്‍നിരയിലാണ് എന്റെ കാര്യമായ പ്രതീക്ഷകള്‍
? ബെല്‍ജിയം ബ്രസീലിനെ മറിച്ചിട്ടവരാണ്
ച്ച നല്ല ടീമാണ് ബെല്‍ജിയം. അവരുടെ ചില കളികള്‍ ഞാന്‍ നേരില്‍ കണ്ടിരുന്നു. ഹെന്‍ട്രിയുടെ സേവനവും അവര്‍ക്കുണ്ട്. അതിവേഗതയില്‍ കളിക്കുന്നവരാണ് ലുക്കാക്കുവും സംഘവും. ആ വേഗതയെ പിടിച്ചുകെട്ടാനുള്ള പ്രതിരോധ കരുത്ത് ഫ്രാന്‍സിനുണ്ട്. അതായിരിക്കും മാറ്റം. ദെഷാംപ്‌സ് ഈ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തും. കെവിന്‍ ഡിബ്രുയ്‌നെ പോലുളളവര്‍ ഏത് സമയത്തും അപകടകാരികളാണ്. അദ്ദേഹമാണ് ലുക്കാക്കുവിനെ പോലുള്ളവര്‍ക്ക്് നിരന്തരം പന്ത് നല്‍കുന്നത്. ഏദന്‍ ഹസാര്‍ഡിനെ നന്നായി അറിയാം. കഠിനാദ്ധ്വാനിയാണ് അയാള്‍. ഈ മൂന്ന് പേരുമാണ് ബെല്‍ജിയത്തിന്റെ ചിറകുകള്‍. ഇത് മനസ്സിലാക്കിയുള്ള ഗെയിമിനെ പ്ലാന്‍ ചെയ്യം. ബ്രസീലിനെതിരായ മല്‍സരത്തില്‍ മൂന്ന് പേര്‍ക്കും കൂടുതല്‍ സ്വാതന്ത്ര്യം ലഭിച്ചുവെന്നാണ് എനിക്ക്് തോന്നിയത്. അത് പാടില്ല. അവരെ മാര്‍ക്ക്് ചെയ്യണം.
? കിലിയന്‍ എംബാപ്പെയുടെ വരവ്
ച്ച ശക്തനായ മുന്‍നിരക്കാരനാണ് എംബാപ്പെ. വേഗതയും കൗശലവുമാണ് അവന്റെ പ്രത്യേകതകള്‍. പ്രായത്തിന്റെ വലിയ ആനുകൂല്യം. പന്ത് കാലില്‍ കിട്ടിയാല്‍ തുളച്ച്് കയറും. ഏത് ഡിഫന്‍സിനെയും വേഗതയില്‍ തോല്‍പ്പിക്കാനാവും. അര്‍ജന്റീനക്കെതിരായ മല്‍സരത്തില്‍ എംബാപ്പെയുടെ വേഗതയാണ് ഫ്രാന്‍സിന് അനുകൂലമായത്. പക്ഷേ കഴിഞ്ഞ മല്‍സരത്തില്‍ അനാവശ്യമായി കാര്‍ഡ് വാങ്ങിയിട്ടുണ്ട്. ഈ മല്‍സരത്തിലും കാര്‍ഡ് കണ്ടാല്‍ അത് വലിയ ആഘാതവുമാവും. സ്വന്തം ശൈലിയില്‍ കളിച്ചാല്‍ മതി. അനാവശ്യ ബഹളത്തിന് പോവേണ്ടതില്ല
? പോഗ്ബ, കാന്റൈ-ഫ്രഞ്ച് മധ്യനിരക്ക്് എത്ര മാര്‍ക്കിടും
ച്ചലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച മധ്യനിരക്കാരില്‍ ഒരാളാണ് പോഗ്‌ബെ. കഴിഞ്ഞ ലോകകപ്പില്‍ നമ്മളത് കണ്ടതാണ്. കാന്റെയുടെ കരുത്ത് പറയാനില്ല. ഈ രണ്ട് പേരും മുന്‍നിരക്കാര്‍ക്് സമ്മാനിക്കുന്ന അവസരങ്ങളാണ് ഈ ലോകകപ്പില്‍ ടീമിന്റെ ശക്തി. ഓസ്‌ട്രേലിയ, പെറു എന്നിവര്‍ക്കെതിരായ മല്‍സരത്തില്‍ മധ്യനിരക്കാര്‍ ശരാശരിക്കാരായിരുന്നു. പക്ഷേ നോക്കൗട്ട്് മുതല്‍ അവര്‍ ശക്തരായി വന്നു. അര്‍ജന്റീനക്കെതിരെയാണ് പോഗ്ബ ഗംഭീരമായി കളിച്ചത്. ബെല്‍ജിയത്തിന്റെ മുന്‍നിരക്കാരെ തടയാനും തന്റെ മുന്‍നിരക്കാര്‍ക്ക് പന്ത് എത്തിക്കാനും പോഗ്ബക്ക് കഴിയണം.
? ഗ്രീസ്മാന്‍…
ച്ച ഉറുഗ്വേക്കെതിരായ മല്‍സരത്തില്‍ ഗ്രീസ്മാന്‍ പായിച്ച ലോംഗ് റേഞ്ചറിലുണ്ട് അദ്ദേഹത്തിന്റെ ക്ലാസ്. ഒരു ഗോള്‍ക്കീപ്പര്‍ക്കും ലഭിക്കാത്ത പന്ത്. കൃത്യമായ ആങ്കിളില്‍ ഓട്ടത്തിലെ ഷോട്ട്. ഇത് ലോകോത്തര താരങ്ങള്‍ക്ക്് മാത്രമേ കഴിയൂ. അത്‌ലറ്റികോ മാഡ്രിഡിന് വേണ്ടി അടിച്ച് കൂട്ടൂന്ന ഗോളുകള്‍ പോലെയല്ല ലോകകപ്പിലെ ഗോളുകള്‍. പ്രതിയോഗികള്‍ എപ്പോഴും ശക്തരായിരിക്കും. ഉറുഗ്വേ ഡിഫന്‍സ് ലോകോത്തരമാണ്. അവരെ നിസ്സഹയരാക്കി സ്‌കോര്‍ ചെയ്യാന്‍ കഴിയുമെങ്കില്‍ ബെല്‍ജിയത്തിന്റെ ഡിഫന്‍സിനെ കിറീമുറിക്കാന്‍ ഗ്രീസ്മാനാവും.
? ഫൈനല്‍ പ്രതിയോഗികള്‍
ച്ച ഇംഗ്ലണ്ട് സുന്ദരമായി കളിക്കുന്നു. അവരാവാനാണ് സാധ്യത. നല്ല യുവനിരയാണ് ഇംഗ്ലീഷ് കരുത്ത്. ഹാരി കെയിന്‍ നല്ല ഫോമില്‍ കളിക്കുന്നുവെന്ന് മാത്രമല്ല ടീമിനെ നയിക്കുന്നു. സൗത്ത് ഗെയ്റ്റിലെ താരത്തെ എനിക്കറിയാം. ഇപ്പോള്‍ അദ്ദേഹം മികച്ച പരിശീലകനുമായിരിക്കുന്നു. ഞാന്‍ പ്രതീക്ഷിക്കുന്നത് ഫ്രാന്‍സ് -ഇംഗ്ലണ്ട് ഫൈനലാണ്.
?താങ്കള്‍ ഇന്ത്യന്‍ ലീഗില്‍ കളിച്ചിട്ടുണ്ട്… അനുഭവങ്ങള്‍
ച്ച ഒരു സീസണിലാണ് ഞാന്‍ കളിച്ചത്. നല്ല അനുഭവങ്ങള്‍. പക്ഷേ ലോക നിലവാരത്തിലേക്ക് ഇന്ത്യന്‍ ഫുട്‌ബോള്‍ വരണമെങ്കില്‍ അടിസ്ഥാനപരമായി മാറ്റങ്ങള്‍ വേണം. നല്ല മൈതാനങ്ങളും അനുബന്ധ സൗകര്യങ്ങളും വേണം. നല്ല അക്കാദമികള്‍ ഇന്ത്യയിലില്ല. അത് നിര്‍ബന്ധമാണ്. ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളെ കണ്ടെത്തണം. അവര്‍ക്ക്് ശാസ്ത്രിയമായ പരിശീലനം നല്‍കണം. കളിക്കാനുള്ള അവസരമൊരുക്കണം. അങ്ങനെ വരുമ്പോള്‍ ഇന്ത്യയിലെ ഫുട്‌ബോള്‍ പ്രതിഭകളെ ഉപയോഗപ്പെടുത്തി രാജ്യാന്തരതലത്തില്‍ ഉയരങ്ങളിലെത്താനാവും.