മോസ്‌കോ: 2018ല്‍ റഷ്യയില്‍ അരങ്ങേറിയുന്ന ഫുട്‌ബോള്‍ ലോകകപ്പ് ഗ്രൂപ്പ് ലൈനപ്പായി. മോസ്‌കോയിലെ ചരിത്രപ്രസിദ്ധമായ ക്രെംലിന്‍ കൊട്ടാരത്തില്‍ അരങ്ങേറിയ നറുക്കെറുപ്പിലാണ് ഗ്രൂപ്പ് ചിത്രം വ്യക്തമായത്.
ഗ്രൂപ്പ് എ യില്‍ ആതിഥേയരായ റഷ്യ, സൗദി അറേബ്യയെ നേരിടുന്നതോടെ ലോക ഫുട്‌ബോള്‍ മാമങ്കത്തിന് തുടക്കമാവും. ഈജിപ്തും ഉറുഗ്വെയുമാണ് ഗ്രൂപ്പിലെ മറ്റു സാന്നിധ്യം. പോര്‍ചുഗലും സ്‌പെയ്‌നും പോരാടുന്ന ഗ്രൂപ്പ് ബിയാണ് താരതമ്യേന ശക്തമായ ഗ്രൂപ്പ്. നിവലിലെ ജേതാക്കളായ ജര്‍മനി ഗ്രൂപ്പ് എഫിലാണ്, മുന്‍ ജേതാക്കളും ലാറ്റിന്‍ ശക്തികളുമായ അര്‍ജന്റീനയും ബ്രസിലും യഥാക്രമം ഗ്രൂപ്പ് ഡിയും എഫിലും പോരാടും. ഫ്രാന്‍സ് ഗ്രൂപ്പ് സിലാണ്. ബെല്‍ജിയവും ഇംഗ്ലണ്ടും ഗ്രൂപ്പ് ജിലാണ് നോക്കൗട്ടിനായി പോരാടുക.
ഫുട്‌ബോള്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന നടുക്കെടുപ്പിന് മുന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം ഗാരി ലിനേക്കര്‍, റഷ്യന്‍ ജേര്‍ണലിസ്റ്റ് മരിയ കോമണ്‍റ്റനായ എന്നിവരാണ് നേതൃത്വം നല്‍കിയത്്.ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ഡീഗോ ഫോര്‍ലാന്‍, ഡീഗോ മറഡോണ, ലോറെന്റ് ബ്ലാങ്ക്, ഗോര്‍ഡന്‍ ബാങ്ക്‌സ്, ഫാബിയോ കാനവാരോ, കാര്‍ലോസ് പുയോള്‍, മിറോസ്ലാവ് ക്‌ളോസെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
അടുത്ത വര്‍ഷം ജൂണ്‍ 14നു തുടങ്ങുന്ന ലോകകപ്പില്‍ എട്ടു ഗ്രൂപ്പുകളിലായി 32 ടീമുകളാണ് മത്സരിക്കുന്നത്. ജൂലൈ 15നാണ് കലാശപ്പോര്.
ഗ്രൂപ്പ് എ: റഷ്യ, ഉറുഗ്വെയ്, ഈജിപ്ത്, സൗദി അറേബ്യ
ഗ്രൂപ്പ് ബി: പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ഇറാന്‍, മൊറോക്കോ
ഗ്രൂപ്പ് സി: ഫ്രാന്‍സ്,പെറു, ഡെന്‍മാര്‍ക്ക്, ഓസ്‌ട്രേലിയ
ഗ്രൂപ്പ് ഡി: അര്‍ജന്റീന, ക്രൊയേഷ്യ, ഐസ്‌ലന്‍ഡ്, നൈജീരിയ
ഗ്രൂപ്പ് ഇ: ബ്രസീല്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, കോസ്റ്ററിക്ക, സെര്‍ബിയ
ഗ്രൂപ്പ് എഫ്: ജര്‍മനി, മെക്‌സിക്കോ, സ്വീഡന്‍, ദക്ഷിണ കൊറിയ
ഗ്രൂപ്പ് ജി: ബല്‍ജിയം, ഇംഗ്ലണ്ട്, തുനീസിയ, പനാമ
ഗ്രൂപ്പ് എച്ച്: പോളണ്ട്, കൊളംബിയ, സെനഗല്‍,ജപ്പാന്‍