X

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; പതിനൊന്നാം റൗണ്ടില്‍ ഗുകേഷിന് ജയം

ലോക ചെസ് ചാംപ്യന്‍ഷിപ്പിലെ പതിനൊന്നാം റൗണ്ട് മത്സരത്തില്‍ ഇന്ത്യന്‍ യുവ താരം ഡി ഗുകേഷിന് ജയം. നിലവിലെ ചാംപ്യനായ ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തിയാണ് ഗുകേഷ് മുന്നേറിയത്. ചാംപ്യന്‍ഷിപ്പില്‍ ആറു പോയിന്റുമായി ഗുകേഷാണ് ഇപ്പോള്‍ മുന്നില്‍.

ഇതോടെ ആറു പോയിന്റാണ് ഗുകേഷ് നേടിയത്. ഇനി ഒന്നരപോയിന്റാണ് ലോക ചാംപ്യന്‍ പട്ടത്തിലേക്ക് ഗുകേഷിന് ലക്ഷ്യം വെക്കേണ്ടത്. ചാംപ്യന്‍ഷിപ്പില്‍ ഇനി അവശേഷിക്കുന്നത് മൂന്ന് മത്സരങ്ങളാണ്. ഡിങ് ലിറന് നിലവില്‍ അഞ്ച് പോയന്റാണുള്ളത്.

ഡിങ് ലിറനുമായുള്ള കഴിഞ്ഞ റൗണ്ടും സമനിലയിലാണ് അവസാനിച്ചിരുന്നത്. ഒന്നാം റൗണ്ടില്‍ ഡിങ് ലിറനും മൂന്നാം റൗണ്ടില്‍ ഗുകേഷ്ുമാണ് വിജയിച്ചത്. പത്താം മത്സരവും സമനിലയില്‍ പിരിഞ്ഞതോടെ തുടരെ ഏഴ് പോരാട്ടങ്ങളാണ് ഒപ്പത്തിനൊപ്പം നിന്നത്.

webdesk17: