ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം രാജ്യം കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്ന വളര്‍ച്ചാ നിരക്കില്‍ കുറവ് വരുത്തി ലോകബാങ്ക്. കഴിഞ്ഞ ജൂണില്‍ കണക്കു കൂട്ടിയതില്‍ നിന്ന് വ്യത്യസ്തമായി ഒരു ശതമാനം കുറച്ച് 6.5 ശതമാനം വളര്‍ച്ചയേ കൈവരിക്കൂ എന്നാണ് ലോകബാങ്ക് വിലയിരുത്തല്‍.
മുന്‍ വര്‍ഷം 8.7 ശതമാനമായിരുന്നു രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക്. ആഗോള സാമ്പത്തിക സാഹചര്യങ്ങളാണ് വളര്‍ച്ച ഇടിയാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. അതേസമയം മറ്റു ലോക രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കരുത്തോടെ തുടരുമെന്നും ലോകബാങ്ക് വ്യക്തമാക്കി.