കൊച്ചി: ഭാരത് പെട്രോളിയത്തിലെ തൊഴിലാളി യൂണിയനുകള്‍ തിങ്കള്‍, ചൊവ്വാ ദിവസങ്ങളില്‍ നടത്താനിരിക്കുന്ന ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്നത് ഹൈക്കോടതി തടഞ്ഞു. ദേശീയ പണിമുടക്കിന്റെ ഭാഗമായി ഭാരത് പെട്രോളിയത്തില്‍ തൊഴിലാളി യൂണിയനുകള്‍ പണിമുടക്കുന്നത് ഹൈക്കോടതി താല്‍ക്കാലിക ഉത്തരവിലൂടെയാണ് തടഞ്ഞത്.
ഭാരത് പെട്രോളിയം നല്‍കിയ ഹര്‍ജിയില്‍ സിഐടിയു, ഐഎന്‍ടിയുസി അടക്കമുള്ള 5 തൊഴിലാളി യൂണിയനുകളെ എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. പ്രതിരോധം, വ്യോമയാനം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടക്കമുള്ള അവശ്യ മേഖലകളിലെ ഇന്ധന വിതരണം ദേശീയ പണിമുടക്ക് ഉണ്ടായാല്‍ തടസ്സപ്പെടുമെന്ന് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ലിമിറ്റഡ് കോടതിയില്‍ ബോധിപ്പിച്ചു.
ഹര്‍ജിക്കാരുടെ ആശങ്ക കോടതിക്ക് കണ്ടില്ലെന്ന് നടിക്കാന്‍ ആകില്ലെന്ന് ജസ്റ്റിസ് അമിത് പി റാവല്‍ വ്യക്തമാക്കി. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തില്‍ ഇന്ധന വിതരണം തടസ്സപ്പെടുത്തരുത് എന്ന് ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ചും നിര്‍ദ്ദേശിച്ചിട്ടുണ്ട്.