X

ഭാര്യയുടെ ശസ്ത്രക്രിയക്ക് പണം നല്‍കാന്‍ വിസമ്മതിച്ചു; മുതലാളിയെ കൊലപ്പെടുത്തി തൊഴിലാളി

മഥുര: ഭാര്യയുടെ ശസ്ത്രക്രിയക്ക് പണം നല്‍കാന്‍ വിസമ്മതിച്ചതിന് മുതലാളിയെ കൊലപ്പെടുത്തി തൊഴിലാളി. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം. മഥുരയില്‍ സോഡ ഫാക്ടറി നടത്തുന്ന ദിനേഷ് ഗുപ്തയാണ് കൊല്ലപ്പെട്ടത്.

ഉച്ചക്ക് ഭക്ഷണം കഴിച്ച് വീട്ടില്‍ നിന്ന് പോയ ദിനേഷ് ഗുപ്ത വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഫാക്ടറിയുടെ അകത്ത് ഞായറാഴ്ച രാത്രി മരിച്ചുകിടക്കുന്ന നിലയില്‍ ദിനേഷ് ഗുപ്തയെ കണ്ടെത്തിയത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പോലീസ് പിടിയിലായത്. ഇരുമ്പ് കമ്പി കൊണ്ട് അടിച്ചും കുത്തിയുമാണ് ഇയാള്‍ ദിനേശിനെ കൊലപ്പെടുത്തിയത്. സോഡ ഫാക്ടറിയില്‍ കഴിഞ്ഞ മുപ്പത് വര്‍ഷത്തിലേറെയായി ജോലി ചെയ്യുന്നയാളാണ് പ്രതി. ഇയാളുടെ പക്കല്‍ നിന്ന് 88000 രൂപയും ചില ബാങ്ക് രേഖകളും പോലീസ് കണ്ടെത്തി. ഭാര്യയുടെ ശസ്ത്രക്രിയക്ക് പണം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് താന്‍ മുതലാളിയെ കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചുണ്ടെന്ന് എസ്‌ഐ ഗാനേന്ദ്ര കുമാര്‍ സിങ് വ്യക്തമാക്കി.

chandrika: