ഹൈദരാബാദില്‍ ജോലി സമ്മര്‍ദം മൂലം എസ്.ബി.ഐ ബാങ്ക് മാനേജര്‍ ആത്മഹത്യ ചെയ്തു. വാങ്കിടി മണ്ഡലയിലെ എസ്.ബി.ഐ ബാങ്കില്‍ മാനേജറായിരുന്ന ബനോത്ത് സുരേഷ് (35) ആണ് കീടനാശിനി കുടിച്ച് ജീവനൊടുക്കിയത്. ഇയാള്‍ വളരെ അധികം ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നതായി കുടുംബാംഗങ്ങള്‍ പറഞ്ഞു.
ഈ മാസം 17ന് രാത്രി 7.30ന് ഓഫീസിനുള്ളില്‍ വച്ചാണ് സുരേഷ് കീടനാശിനി കുടിച്ചത്. ഇയാള്‍ ഛര്‍ദ്ദിക്കുന്നത് കണ്ട് കൂടെ ജോലിചെയ്യുന്നവര്‍ പെട്ടെന്ന് സുരേഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരോഗ്യനില കൂടുതല്‍ മോശമായി ഇന്നലെ മരണത്തിന് കീഴടങ്ങി. ഭാര്യയും നാല് വയസ്സുള്ള മകനുമാണ് സുരേഷിന്. സുരേഷിന്റെ പിതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.