ഹൈദരാബാദ്: കെ.ജി.എഫ്. 2 സിനിമയിലെ നായക കഥാപാത്രമായ റോക്കി ഭായിയെ അനുകരിച്ച് സിഗരറ്റ് വലിച്ച പതിനഞ്ചുകാരന്‍ ആശുപത്രിയില്‍. നായകനില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു പാക്കറ്റ് സിഗരറ്റ് വലിച്ചുതീര്‍ത്ത കുട്ടിയെ തൊണ്ട വേദനയും ചുമയും കാരണമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഹൈദരാബാദിലാണ് സംഭവം. രണ്ടു ദിവസത്തിനിടെ മൂന്ന് തവണ കെ.ജി.എഫ്. കണ്ടതിന് പിന്നാലെയാണ് ആവേശഭരിതനായി പതിനഞ്ചുകാരന്‍ സിഗരറ്റ് വലിക്കാന്‍ തുടങ്ങിയത്. പിന്നീട് തൊണ്ട വേദന, ചുമ ഉള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥകള്‍ അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.