ഡ്യൂട്ടി സമയത്ത് സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്ത സർക്കാർ ഡോക്ടർക്ക് സസ്പെൻഷൻ. കുഴിമണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സർജൻ ഡോ.അബ്ദുല്‍ ജലീലിനെയാണ് ജോലിയില്‍ നിന്ന് സസ്പെൻഡ് ചെയ്തത്.
കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡ്യൂട്ടി സമയം പൂർത്തിയാക്കാതെ ഇയാള്‍ സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്തതിനാണ് നടപടി ഉണ്ടായത്.
അബ്ദുല്‍ ജലീല്‍ ഡ്യൂട്ടി സമയത്ത് മറ്റ് സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്യുന്നതായി വ്യാപകമായി പരാതി വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് വിജിലൻസ് ഇയാളെ പിടികൂടിയത്.