ബംഗ്ലാദേശിനെതിരായ വനിതാ ടി 20 പരമ്പര ഇന്ത്യ സ്വന്തമാക്കി, മൂന്ന് മത്സര പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ വനിതകൾ എട്ട് റൺസിന് വിജയിച്ചു.96 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിനെ ഇന്ത്യൻ ബൗളർമാർ നിലയുറപ്പിക്കാൻ അനുവദിച്ചില്ല.ബംഗ്ലാദേശിനെതിരായ രണ്ടാം ടി20 മത്സരത്തിൽ ബൗളിങ്ങിൽ തിളങ്ങി മലയാളി താരം മിന്നുമണി. തന്റെ രണ്ടാം ഇന്റർനാഷണൽ മത്സരം മാത്രം കളിക്കുന്ന മിന്നുമണി തുടക്കക്കാരിയുടെ പരിഭവമേതുമില്ലാതെ പന്തെറിഞ്ഞ് 4 ഓവറിൽ 9 റൺസ് മാത്രം വിട്ട് നൽകി 2 വിക്കറ്റാണ് സ്വന്തമാക്കിയത്
ഷെഫാലി വർമ്മ മൂന്ന് ഓവറിൽ 15 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും, നാലോവറിൽ 12 റൺസ് വഴങ്ങി ദീപ്തി ശർമ്മ മൂന്നും വിക്കറ്റ് വീതം വീഴ്ത്തി.നേരത്തേ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഇടവേളകളിൽ വിക്കറ്റ് വീണതോടെ സ്കോർബോർഡ് പിന്നോക്കം പോയി.19 റൺസെടുത്ത ഷെഫാലി വർമ്മയാണ് ടോപ്പ് സ്കോറർ. അമൻ ജോത് കൗർ 14 ഉം, സ്മൃതി മന്ഥാന 13 ഉം റൺസെടുത്തു. മിന്നു മണി മൂന്ന് ബോളിൽ ഒരു ബൗണ്ടറി സഹിതം 5 റൺസെടുത്ത് പുറത്താകാതെ നിന്നു.ദീപ്തി ശർമ്മയാണ് ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചത്.അവസാന ഓവറിൽ ജയിക്കാൻ പത്ത് റൺസ് വേണ്ടിയിരുന്ന ബംഗ്ലാദേശിന് കാലിടറി. ഒരു റൺ ഔട്ട് സഹിതം നാല് വിക്കറ്റാണ് ഷെഫാലി വർമ്മ എടുത്തത്.