മുംബൈ: ഇന്ത്യന്‍ വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന് നാളെ ഇവിടെ തുടക്കമാവൂമ്പോള്‍ ആതിഥേയരായ മുംബൈ ഇന്ത്യന്‍ സംഘത്തെ നയിക്കുന്നത് ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് കൗര്‍. ദേശീയ സംഘത്തെ നയിച്ചുള്ള അനുഭവ സമ്പത്തിന്റെ കരുത്തിലാണ് ഹര്‍മനെ നായികയാക്കുന്നതെന്ന് ടീമിന്റെ ഉടമ നിത അംബാനി സുചിപ്പിച്ചു.
ഹര്‍മനേക്കാള്‍ കൂടുതല്‍ പണമിറക്കി മുംബൈ മറ്റ് രണ്ട് താരങ്ങളെ ലേലത്തില്‍ വിളിച്ചെടുത്തിരുന്നു. നാറ്റ് സ്‌കീവര്‍ ബേര്‍ണ്ടിനെ 3.2 കോടിക്കും ഇന്ത്യന്‍ താരം തന്നെയായ പുജാ വട്‌സാര്‍ക്കറെ 1.9 കോടിക്കുമായിരുന്നു ടീമിലെത്തിച്ചതെങ്കില്‍ ഹര്‍മന് വേണ്ടി 1.8 കോടിയാണ് ടീം മുടക്കിയത്. ലോക ക്രിക്കറ്റില്‍ 150 ലധികം ടി-20 മല്‍സരങ്ങള്‍ കളിച്ച ഏക ക്രിക്കറ്ററാണ് ഹര്‍മന്‍. പുരുഷ നിരയില്‍ പോലും ഇത്രയുമധികം ടി-20 മല്‍സരങ്ങള്‍ കളിച്ച താരങ്ങളില്ല. നാളെ ഡി.വൈ പാട്ടില്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ജയന്റ്‌സിനെയാണ് നേരിടുന്നത്.