ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എസ്ഇഐടിക്ക് നിര്‍ദേശങ്ങളുമായി ഹൈക്കോടതി. സിനിമാ മേഖലയിലെ നിയമ നിര്‍മാണത്തില്‍ സ്ത്രീപക്ഷ നിലപാടുകള്‍ വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സിനിമാ മേഖലയിലുള്ള ചൂഷണം സത്യമാണെന്നും പ്രമുഖ നടന്മാര്‍ക്കെതിരെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാതിയുണ്ടെന്നും പ്രത്യേക ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പൊതുസമൂഹത്തിന്റെ അഭിപ്രായംകൂടി കണക്കിലെടുത്ത് സമഗ്ര നിയമ നിര്‍മ്മാണത്തില്‍ തീരുമാനമെടുക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സ്ത്രീപക്ഷ സിനിമകള്‍ക്ക് കെഎസ്‌ഐഡിസി സഹായം നല്‍കുന്നുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ രണ്ടാം തവണ വാദം കേള്‍ക്കുന്ന ഹൈക്കോടതി രണ്ടാഴ്ചക്ക് ശേഷം ഈ കേസ് വീണ്ടും പരിഗണിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഉത്തരവിനായി മാറ്റി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നിയമവിരുദ്ധമാണെന്നും കമ്മീഷണര്‍ ഓഫ് എന്‍ക്വയറി ആക്ടിന് വിരുദ്ധമാണെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ിനെ് അസാധുവായി പ്രഖ്യാപിക്കണമെന്നുമുള്ള ഹര്‍ജി ഹൈക്കോടതി തള്ളി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട നിരവധി ഹര്‍ജികള്‍ ഈ മാസം 15ന് ഹൈക്കോടതി പരിഗണിക്കും.