X

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നൊരുക്കങ്ങളുമായി വനിതാ ലീഗ്‌

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നൊരുക്കങ്ങളുമായി വനിതാ ലീഗ്. കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം ഭാവി പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകി. റൈസ് ആന്റ് ത്രൈവ് സംഘടനാ സജ്ജീകരണ ക്യാമ്പയിന്റെ ഭാഗമായി വാർഡ് തലങ്ങളിൽ കമ്മിറ്റികൾ പുനഃസംഘടിപ്പിക്കുകയും ശേഷം ജില്ലാ സംഗമങ്ങൾ സംഘടിപ്പിക്കുകയും ചെയ്യും.

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒക്ടോബർ ആദ്യ വാരം ബൂത്ത് കമ്മിറ്റികൾ സജ്ജമാക്കും. ബൂത്ത് കമ്മിറ്റികൾക്ക് കീഴിൽ 50 വീടുകൾ ഉൾക്കൊള്ളുന്ന ക്ലസ്റ്ററുകൾ രൂപീകരിച്ച് പ്രവർത്തനം ശക്തിപ്പെടുത്തും. തെക്കൻ ജില്ലകളിൽ സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന് പ്രത്യേക പാക്കേജ് തയ്യാറാക്കും. ഇതുസംബന്ധമായ യോഗം ജൂലൈ 30ന് ചേരും. ലഹരി ഉപയോഗം, സ്‌ക്രീൻ അഡിക്ഷൻ തുടങ്ങിയ വിപത്തുകൾക്കെതിരെ ഒക്ടോബർ 2 മുതൽ ഡിസംബർ 31 വരെ മൂന്ന് മാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം ഉദ്ഘാടനം ചെയ്തു. എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഡ്വ. എം. റഹ്‌മത്തുള്ള പ്രസംഗിച്ചു. സംസ്ഥാന പ്രസിഡന്റ് സുഹ്റ മമ്പാട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. പി. കുൽസു സ്വാഗതവും സംസ്ഥാന ട്രഷറർ നസീമ ടീച്ചർ നന്ദിയും പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഷാഹിന നിയാസി, സബീന മറ്റപ്പള്ളി, അഡ്വ. ഒ.എസ് നഫീസ, പി. സഫിയ, മറിയം ടീച്ചർ, ഷാജിത നൗഷാദ്, സംസ്ഥാന സെക്രട്ടറിമാരായ ബ്രസീലിയ ഷംസുദ്ദീൻ, ഷംല ഷൗക്കത്ത്, മീര റാണി, ഷീന പടിഞ്ഞാറ്റക്കര ചർച്ചയിൽ പങ്കെടുത്തു.

webdesk13: