ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി വനിതാ ലീഗ്

തലസ്ഥാനത്ത് ആശാവര്‍ക്കര്‍മാര്‍ നടത്തിവരുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായി വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി. സര്‍ക്കാര്‍ പദ്ധതികളെ ഫലപ്രദമായി സാധാരണക്കാര്‍ക്ക് ഇടയിലേക്ക് എത്തിക്കുന്ന ആശാവര്‍ക്കര്‍മ്മാര്‍ നടത്തുന്ന സമരം ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണെന്ന് വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്റ മമ്പാടും ജനറല്‍ സെക്രട്ടറി അഡ്വ. പി. കുല്‍സുവും പറഞ്ഞു. സി.പി.എമ്മോ അനുകൂല സംഘടനകളോ മുന്‍കൈ എടുത്ത് നടത്താത്ത ഒരു സമരവും അംഗീകരിക്കാന്‍ ആ പാര്‍ട്ടിയോ അതിന്റെ നേതാക്കളോ തയ്യാറല്ല എന്നതിന് തെളിവാണ് ഇപ്പോള്‍ സി.പി.എം നേതാക്കളുടേതായി വരുന്ന പ്രസ്താവനകളും പാര്‍ട്ടി മുഖപത്രത്തിലെ ലേഖനങ്ങളും.

ആശാവര്‍ക്കര്‍മ്മാര്‍ ഇപ്പോള്‍ ചെയ്യുന്ന ജനാധിപത്യ മാര്‍ഗ്ഗത്തിലുള്ള സമരത്തെ അപമാനിക്കുന്ന രീതി തൊഴിലാളി വര്‍ഗ്ഗ പ്രത്യേയശാസ്ത്രം പറയുന്ന പാര്‍ട്ടിക്ക് ചേര്‍ന്നതല്ല. വനിതാ ലീഗ് സാധാരണക്കാരായ സ്ത്രീകള്‍ നടത്തുന്ന ഈ സമരത്തെ പൂര്‍ണ്ണമായും പിന്തുണക്കുകയും അവര്‍ക്ക് വേണ്ട സഹായ സഹകരണങ്ങള്‍ ഉറപ്പുനല്‍കുകയുമാണെന്ന് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

 

webdesk17:
whatsapp
line