കോഴിക്കോട്: ഹിജാബ് വിരുദ്ധതയിലൂടെ പൗരാവകാശ ധ്വംസനത്തിനും സ്ത്രീ വിരുദ്ധതക്കുമെതിരെ 25ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമങ്ങള്‍ സംസ്ഥാന വനിതാലീഗ് സംഘടിപ്പിക്കും. ഹിജാബിനെ വര്‍ഗീയവത്കരിച്ചും ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനുള്ള പൗരന്റെ അവകാശം നിഷേധിച്ചും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ സ്വാതന്ത്ര്യം ഹനിക്കുന്ന കര്‍ണാടക സര്‍ക്കാരിന്റെ നടപടിയിലും ഹിജാബ് വിഷയത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള കേരള ഗവണറുടെ പ്രസ്താവനയിലും സംസ്ഥാന നേതൃയോഗം പ്രതിഷേധിച്ചു.
ഡിസംബര്‍ 25,26 തിയതികളില്‍ പുലാമന്തോളില്‍ നടത്തിയ നേതൃ ക്യാമ്പ്‌ന്റെ തുടര്‍പ്രവര്‍ത്തനമായി ജില്ലാ, മണ്ഡലം കമ്മിറ്റി കള്‍കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്ത് ക്യാമ്പ് ന്റെ സന്ദേശം അവലോകനം ചെയ്യും. പി ശാദുലിയുടെയും യൂനുസ് കുഞ്ഞിന്റെയും വിയോഗത്തില്‍ യോഗം അനുശോചിച്ചു. സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട് അധ്യക്ഷത വഹിച്ചു.
ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. നൂര്‍ബീന റഷീദ്, ഭാരവാഹികളായ അഡ്വ.കെ.പി മറിയുമ്മ, ജയന്തി രാജന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കുല്‍സു, സീമയഹ്‌യ, ഷാഹിനനിയാസി പി. സഫിയ, റസീനാബ്ദുല്‍ കാദര്‍, ബീഗം സാബിറ, രോഷ്‌നി ഖാലിദ്, അയിഷാതാ ഹിറ, സറീന ഹസീബ്, അഡ്വ. സാജിദ സിദ്ധീഖ്, ബ്രസീലിയ ശംസുദ്ധീന്‍, സബീന മാറ്റപ്പള്ളി, ജില്ലാ ഭാരവാഹികളായ മര്‍യം ടീച്ചര്‍, ജുബൈറിയ നസീമ ടീച്ചര്‍, ആമിനടീച്ചര്‍, പി.ടി.എം ഷറഫുന്നിസ, ബുഷ്‌റ ഷബീര്‍, സൗജത് ഉസ്മാന്‍, ബഷീറ, ജമീല ടീച്ചര്‍, ഷാഹിദ അലി, ലിപി, ഷീന, ജൂബിന, ജസീല, ബിനു ഷെറീന സംസാരിച്ചു.