X

വനിതാ ഐപിഎല്‍ ലേലം പൂര്‍ത്തിയായി: ബിഡ് മൂല്യം 4669 കോടി

വനിതാ ഐപിഎല്‍ ലേലം അവസാനിച്ചു. ഉദ്ഘാടന സീസണിന് മുന്നോടിയായുള്ള ലേലമാണ് അവസാനിച്ചത്. ലേലം പൂര്‍ത്തിയായ വിവരം ബിസിസിഐ സെക്രട്ടറി ജയ് ഷാ ട്വിറ്ററില്‍ അറിയിച്ചു. വനിതാ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ടീമുകള്‍ക്കായി ബോര്‍ഡ് 5 ഫ്രാഞ്ചൈസികളെയാണ് അംഗീകരിച്ചത്. മൊത്തം ബിഡ് മൂല്യം 4669 കോടി രൂപ വരും. അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു, ഡല്‍ഹി, ലഖ്‌നൗ എന്നിവയാണ് ആദ്യ വനിതാ പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കുന്ന അഞ്ച് നഗരങ്ങള്‍.

അദാനി ഗ്രൂപ്പിന്റെ സ്‌പോര്‍ട്‌സ് സംരംഭമായ അദാനി സ്‌പോര്‍ട്‌സ്ലൈന്‍ െ്രെപവറ്റ് ലിമിറ്റഡിലൂടെ അഹമ്മദാബാദ് ഫ്രാഞ്ചൈസി സ്വന്തമാക്കി. അഹമ്മദാബാദ് ടീമിന് 1289 കോടി രൂപയുടെ ഏറ്റവും ഉയര്‍ന്ന ലേലമാണ് ലഭിച്ചത്.

ഇന്ത്യവിന്‍ സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് മുംബൈ ഫ്രാഞ്ചൈസിക്കായി 912.99 കോടി രൂപയും ബെംഗളൂരുവിന്റെ പുരുഷ ടീമിന്റെ ഉടമസ്ഥരായ റോയല്‍ ചലഞ്ചേഴ്‌സ് ഗ്രൂപ്പ് ടി20 ലീഗിന്റെ വനിതാ പതിപ്പില്‍ 901 കോടി രൂപയും ചെലവഴിച്ച് ടീമുകളെ സ്വന്തമാക്കി.

പുരുഷ ടൂര്‍ണമെന്റിലെ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിന്റെ ഉടമകളായ ഷെം ഗ്രൂപ്പ് 810 കോടി രൂപയ്ക്ക് ടീമിനെ സ്വന്തമാക്കി. ലഖ്‌നൗ ഫ്രാഞ്ചൈസി സ്വന്തമാക്കാന്‍ 757 കോടി രൂപ ചെലവഴിച്ച കാപ്രി ഗ്ലോബല്‍ ആണ് ലീഗിലെ പുതുമുഖങ്ങള്‍.

webdesk13: