മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ സ്ത്രീകളുടെ ഉയരം കൂടിയെന്ന വിചിത്ര വാദവുമായി ഹരിയാന ബിജെപി അധ്യക്ഷന്‍ ഒപി ധന്‍കര്‍. ഹരിയാനയിലെ സിര്‍സയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘നേരത്തെ, സ്ത്രീകളുടെ തലയില്‍ ചാണക ബക്കറ്റുകളും വെള്ളക്കുടവുമൊക്കെയായിരുന്നു. പക്ഷേ ഇപ്പോള്‍ സ്ത്രീകളുടെ ഉയരം രണ്ടിഞ്ച് കൂടി. മോദി സര്‍ക്കാരും ബിജെപിയും സ്ത്രീകളെ ഇതില്‍ നിന്നൊക്കെ സംരക്ഷിക്കുന്ന നിലപാടാണ് എടുത്തത്.’- ധന്‍കര്‍ പറഞ്ഞു.