X

സ്ത്രീവിരുദ്ധ പരാമര്‍ശം; മുല്ലപ്പള്ളിക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. യുഡിഎഫ് സമരവേദിയില്‍ സ്ത്രീവിരുദ്ധപരാമര്‍ശം നടത്തിയതിനു പിന്നാലെയാണ് നടപടി. പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് അതേ വേദിയില്‍ വച്ചു തന്നെ മുല്ലപ്പള്ളി നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ ഖേദപ്രകടനം പൊള്ളയാണെന്നും മുല്ലപ്പള്ളിക്കെതിരെ നടപടിയെടുക്കുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് നേതാവ് എ.പി.അനില്‍കുമാര്‍ ബലാല്‍സംഗം ചെയ്തതായി സോളാര്‍ കേസ് പ്രതി ഇന്നലെ പൊലീസില്‍ പരാതി നല്‍കിയ പശ്ചാത്തലത്തിലായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശങ്ങള്‍.

പ്രസംഗം അവസാനിപ്പിച്ച ഉടനെ പരാമര്‍ശങ്ങള്‍ വിവാദമായ കാര്യം വേദിയില്‍ ഇരുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലെ മുല്ലപ്പള്ളിയെ അറിയിച്ചു. ചാനലുകളില്‍ വരുന്ന വാര്‍ത്ത മൊബൈല്‍ഫോണില്‍ കാണിച്ചുകൊടുക്കുകയും ചെയ്തു. തുടര്‍ന്ന് രമേശ് ചെന്നിത്തലയും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനുമായി വേദയില്‍ വച്ച് തന്നെ കൂടിയാലോചിച്ച് മുല്ലപ്പള്ളി മൈക്കിനടുത്തേക്ക് വന്ന് ഖേദം പ്രകടിപ്പിക്കുകയായിരുന്നു.

web desk 1: