X
    Categories: indiaNews

ബലാത്സംഗ ആഹ്വാനം നടത്തിയ വിവാദ സന്യാസിയെ അറസ്റ്റ് ചെയ്യണമെന്ന് വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: മുസ്‌ലിം സ്ത്രീകളെ പരസ്യമായി ബലാത്സംഗം ചെയ്യാന്‍ ആഹ്വാനം ചെയ്ത യു.പിയിലെ വിവാദ സന്യാസി ബജ്‌റംഗ് ദാസ് മുനിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിതാ കമ്മീഷന്‍. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ബജ്‌റംഗ് ദാസിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനും ആവശ്യപ്പെട്ട് കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ സംസ്ഥാന പൊലീസ് മേധാവിക്ക് കത്തയച്ചു.

സ്ഥലത്തുണ്ടായിട്ടും നടപടിയെടുക്കാത്ത പൊലീസ് നിലപാടിനെയും അവര്‍ രൂക്ഷമായി വിമര്‍ശിച്ചു. ഈമാസം രണ്ടിന് സീതാപൂരിലെ ഖൈറാബാദില്‍ ശേഷെ വാലി മസ്ജിദിന് സമീപത്തു സംഘടിപ്പിച്ച പരിപാടിയിലാണ് സന്യാസിയുടെ വിദ്വേഷ പ്രസംഗം. ജീപ്പിലിരുന്നാണ് മൈക്രോഫോണിലൂടെ ഇയാള്‍ അണികളോട് സംസാരിച്ചത്.

പ്രസംഗത്തിന്റെ രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിങ്ങളില്‍ ആരെങ്കിലും ഒരു ഹിന്ദു പെണ്‍കുട്ടിയെ അനാവശ്യമായി സമീപിച്ചാല്‍ ഞാന്‍ പരസ്യമായി മുസ്‌ലിം സ്ത്രീകളെ തട്ടിയെടുത്ത് ബലാത്സംഗം ചെയ്യും’- ഇയാള്‍ പറഞ്ഞു.

തന്നെ വധിക്കാന്‍ മുസ്‌ലിംകള്‍ ഗൂഡാലോചന നടത്തിയെന്നും ഇതിനായി 28 ലക്ഷം പിരിച്ചെടുത്തെന്നും ഇയാള്‍ ആരോപിക്കുന്നു. ഇയാളുടെ വാക്കുകളെ ജയ് ശ്രീറാം’ മുഴക്കി അക്രമാസക്തരായാണ് ആള്‍ക്കൂട്ടം സ്വീകരിക്കുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പ്രസംഗം ശ്രവിച്ച് നില്‍ക്കുന്നുണ്ടെങ്കിലും ഒരു ഇടപെടലും നടത്തിയില്ല. തലസ്ഥാനമായ ലക്‌നൗവില്‍ നിന്ന് 100 കി.മീ അകലെയുള്ള സ്ഥലമാണ് ഖൈറാബാദ്.

Test User: