X

മാനുഷി ചില്ലാറിനെ പരിഹസിച്ച് തരൂര്‍ വെട്ടില്‍; വനിതാകമ്മീഷന്‍ വിശദീകരണം തേടി

ലോകസുന്ദരിപ്പട്ടം നേടിയ മാനുഷി ചില്ലാറിനെ പരിഹസിക്കുന്ന രീതിയില്‍ ട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് എം.പി ശശിതരൂര്‍ വെട്ടില്‍. രാജ്യത്തെ നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ടുള്ള വിഷയത്തെ മാനുഷി ചില്ലറുടെ നേട്ടവുമായി ബന്ധപ്പെടുത്തിയാണ് തരൂര്‍ ട്വീറ്റ് ചെയ്തത്. ഇത് വിവാദമാവുകയായിരുന്നു. തുടര്‍ന്ന് വിശദീകരണവുമായി തരൂര്‍ രംഗത്തെത്തി. എന്നാല്‍ സംഭവത്തില്‍ വനിതാകമ്മീഷന്‍ ശശിതരൂരിനോട് വിശദീകരണം ആവശ്യപ്പെടുകയായിരുന്നു.

മാനുഷിയെ പുകഴിത്തിയും അഭിനന്ദിച്ചും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്തെത്തിയിരുന്നു. അജയ്യമായ പ്രസരിപ്പും മേന്മയുമുളള യുവതയുടെ കൈയിലാണ് ഇന്ത്യയുടെ ഭാവിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.ട്വിറ്ററിലാണ് രാഹുലിന്റെ അഭിനന്ദനം പ്രത്യക്ഷപ്പെട്ടത്.

പതിനേഴു വര്‍ഷത്തിനു ശേഷമാണ് മാനുഷിയിലൂടെ ലോകസുന്ദരിപ്പട്ടം വീണ്ടും ഇന്ത്യയില്‍ എത്തുന്നത്. സോണിപത് ഭഗത്ഫൂല്‍ സിംഗ് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനിയാണ് മാനുഷി. 2017-ലെ ഫെമിന മിസ് ഇന്ത്യ ആയിരുന്നു. ലോകസുന്ദരിപ്പട്ടം നേടുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി.

chandrika: