X

‘ബലാത്സംഗക്കേസുകള്‍ അധികവും വ്യാജം; പരാതിക്ക് കാരണം നഷ്ടപരിഹാരത്തുക’; ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ

ന്യൂഡല്‍ഹി: വിവാദപരാമര്‍ശങ്ങളുമായി ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ. ഇന്ത്യയിലെ മുപ്പത് ശതമാനം ബലാത്സംഗക്കേസുകളും വ്യാജമാണെന്ന് രേഖാ ശര്‍മ്മ പറഞ്ഞു. കൂട്ടബലാത്സംഗക്കേസുകളിലെ ഇരകള്‍ക്കുളള നഷ്ടപരിഹാരത്തുക വര്‍ധിച്ചതാണ് ഉത്തര്‍പ്രദേശില്‍ കൂട്ട ബലാത്സംഗ പരാതി വര്‍ധിക്കാന്‍ കാരണമെന്നാണ് രേഖാ ശര്‍മ്മയുടെ വിവാദ പരാമര്‍ശം.

ബലാത്സംഗം ചെയ്യപ്പെട്ടെന്ന പരാതിയുമായി കൂടുതല്‍ പേര്‍ എത്തുന്നുണ്ട് ഇതാണ് കേസുകളുടെ എണ്ണം വര്‍ധിക്കാന്‍ കാരണം. എന്നാല്‍ ഇവയില്‍ പലതും കെട്ടിച്ചമച്ചതാണ്. പല കേസുകളിലും ബലാത്സംഗം തെളിയിക്കാന്‍ അവര്‍ക്കായിട്ടില്ല. ബന്ധങ്ങളില്‍ വിളളലുണ്ടാകുമ്പോള്‍ പെണ്‍കുട്ടികള്‍ ബലാത്സംഗ പരാതിയുമായി മുന്നോട്ട് വരികയാണെന്നും അവര്‍ പറഞ്ഞു.

ബലാത്സംഗങ്ങള്‍ വര്‍ധിക്കുന്നത് വിദ്യാഭ്യാസമില്ലായ്മ കൊണ്ടാണ്. ഏറ്റവും ക്രൂരമായ ബലാത്സംഗങ്ങള്‍ നടത്തിയതെല്ലാം വിദ്യാഭ്യാസം കുറഞ്ഞവരാണ്. ജോലി സ്ഥലങ്ങളിലെ പീഡനങ്ങളില്‍ മാത്രമാണ് വിദ്യഭ്യാസമുളളവര്‍ പ്രതിയാകുന്നതെന്നും രേഖാ ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

chandrika: